ആ നടനെയാണ് എനിക്ക് ഏറ്റവും ഇഷ്ടം; ഒടുവില്‍ മോഹന്‍ലാല്‍ മനസ് തുറന്നു !

മോഹന്‍ലാലിന് ഏറ്റവും ഇഷ്ടട്ടപ്പെട്ട നടന്‍ ആരാണെന്നോ?

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (08:15 IST)
മലയാളത്തിന്റെ ഏറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഈയിടെ മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് അമൃത ടിവ സംപ്രേക്ഷണം ചെയ്ത ലാല്‍സലാം എന്ന പരിപാടി ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. അഭിമുഖത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ലാലേട്ടന്‍ രസകരമായ മറുപടിയാണ് നല്‍കിയത്.
 
പ്രേക്ഷകര്‍ മോഹന്‍ലാലില്‍ നിന്നും അറിയാന്‍ ആഗ്രഹിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഈ പരിപാടിയിലൂടെ ഉത്തരം നല്‍കിയതാണ് പരിപാടി ഇത്രയും ശ്രദ്ധനേടിയത്. മോഹന്‍ലാലിന്റെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ പ്രോഗ്രാം എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന് ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം വളരെ രസകരമായിരുന്നു.  
 
‘പ്രേം നസീര്‍, പിന്നെ പ്രേക്ഷകര്‍ക്ക് അധികം അറിയാത്ത തമിഴ് നടന്‍ എം ആര്‍ രാജ. പിന്നെ, നന്നായി അഭിനയിക്കുന്ന എല്ലാവരേയും ഇഷ്ടമാണെന്നും’ മോഹന്‍ലാല്‍ വ്യക്തമാക്കി. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമാണെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments