പൃഥ്വിരാജ് നായകനാവുന്ന കര്ണന് എന്ന പ്രൊജക്ട് ഏറെക്കാലമായി വാര്ത്തകേന്ദ്രമാണ്. ആ പ്രൊജക്ടിന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി മാറുകയും അദ്ദേഹം മമ്മൂട്ടിയുടെ ‘മാമാങ്കം’ നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തതായിരുന്നു കഴിഞ്ഞ വാരത്തെ ഹോട്ട് ന്യൂസ്.
പുതിയ വാര്‍ത്ത, നിര്‍മ്മാതാവ് മാറിയെങ്കിലും ‘കര്ണന്’ എന്ന സ്വപ്നപദ്ധതി മുടങ്ങിയിട്ടില്ല എന്നതാണ്. കര്‍ണന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണത്രേ. മറ്റൊരു പ്രൊഡക്ഷന്‍ ഹൌസ് നിര്മ്മാണമേറ്റെടുത്തതായി സംവിധായകന് ആര് എസ് വിമല്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ആര് എസ് വിമല്‍ മുമ്പ് വെളിപ്പെടുത്തിയത് ഇത് ഒരു 300 കോടി രൂപയുടെ പ്രൊജക്ട് ആണെന്നാണ്. ആ ബജറ്റില്‍ ചിത്രം നടക്കുകയാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് വന്‍ നേട്ടമായിരിക്കും എന്ന് പറയാതെ വയ്യ. അങ്ങനെ വന്നാല്‍ 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴം മാത്രമായിരിക്കും ബജറ്റിന്റെ കാര്യത്തില്‍ കര്ണന് മുമ്പില്‍.
ഏറെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ആര് എസ് വിമല്‍ മഹാഭാരതത്തെ അടിസ്ഥാനമാക്കി കര്ണന് എന്ന തിരക്കഥ തയ്യാറാക്കിയത്. കുരുക്ഷേത്രയുദ്ധമാണ് ഈ പ്രൊജക്ടിന്റെ ഹൈലൈറ്റ്.