Webdunia - Bharat's app for daily news and videos

Install App

ഇത് ചരിത്രനേട്ടം! എതിരാളികളില്ലാതെ ദിലീപിന്റെ രാമലീല!

മുടക്കുമുതല്‍ സ്വന്തമാക്കാന്‍ രാമനുണ്ണിക്ക് 6 ദിവസങ്ങള്‍ മതി!

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (10:42 IST)
ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാകും ദിലീപിന്റെ രാമലീലയെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞത് അച്ചട്ടാകുന്നു. ഈ വര്‍ഷം മലയാള സിനിമ കണ്ട മെഗാഹിറ്റ് ആവുകയാണ് രാമലീല. വെറും നാല് ദിവസം കൊണ്ട് രാമലീല സ്വന്തമാക്കിയിരിക്കുന്നത് 10.54 കോടി രൂപയാണ്. 
 
സച്ചിയുടെ രചനയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയില്‍ രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്ത മിക്ക തീയേറ്ററുകളിലും ഹൌസ്ഫുള്‍ ഷോകളാണ്. രാമലീലയ്ക്ക് എല്ലായിടത്തും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.
 
സെപ്തംബര്‍ 28 ന് ഇറങ്ങിയ ചിത്രം ആദ്യദിനം 2.41 കോടി രൂപ നേടി. രണ്ടാം ദിനം കേരളത്തില്‍ നിന്നും മാത്രം ചിത്രം 2.47 കോടി രൂപ കളക്ട് ചെയ്തു. മൂന്നാംദിവസം ചിത്രം 2.90 കോടി രൂപ കളക്ട് ചെയ്തു. നാലാം ദിവസം 2.22 കോടിയുമാണ് രാമലീല സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ട് 10.54 കോടി. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത് (നാലു ദിവസം കൊണ്ട്). ഇങ്ങനെയാണെങ്കില്‍ രണ്ട് ദിവസം കൂടി ഇതേതിരക്കോടെ ചിത്രം നിറഞ്ഞു പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ഒരാഴ്ച കൊണ്ട് തന്നെ രാമലീല മുടക്കുമുതല്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കേരളത്തിനു പുറത്തും ചിത്രം മികച്ച പ്രതികരണവുമായി ഓടുകയാണ്. പൂജാ അവധി ആയതിനാൽ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നേക്കാം. തിയറ്ററുകളിലേക്ക് ഫാമിലി ഓഡിയൻസിന്റെ തിരക്ക് വർദ്ധിച്ചു വരികയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് രാമലീല നിർമ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറുകാരിയെ പീഡിപ്പിച്ചത്തിന് റിമാന്‍ഡില്‍ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ചു; പ്രതിക്ക് ഇരുപത്തിമൂന്ന് വര്‍ഷം തടവ്

മഴയുള്ളപ്പോള്‍ AC ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് നാലിരട്ടി, നേതൃത്വത്തിന് പരാതി

മാതാവിന് ചെലവിനു പണം നൽകാത്ത മകനെ കോടതി ജയിലിലടച്ചു

ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

അടുത്ത ലേഖനം
Show comments