ദിലീപിനെ കുടുക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? പൊലീസിന്റെ തുറുപ്പുചീട്ട് ഇതാണ്!...
രക്ഷപെടാന്‍ ഇനിയെന്ത് മാര്‍ഗം? തെളിവുകള്‍ ശക്തമെന്ന് പൊലീസ്
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണ സംഘം വെള്ളിയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുന്നതിനു മുന്നേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിലീപിനെതിരെ പൊലീസിന്റെ പക്കല്‍ ശക്തമായ തെളിവുകളാണുള്ളതെന്ന് സൂചനകളുണ്ട്. പറഞ്ഞു കേട്ട തെളിവിനപ്പുറം നിര്‍ണായക തെളിവുകളുണ്ടെന്നും ഇത് ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ ദിലീപിനെ കുടുക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ദിലീപ് കുറ്റക്കാരനെന്ന് തെളിയിക്കാനുതകുന്ന എല്ലാ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം.
ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന രണ്ട് മെമ്മറി കാർഡുകൾ പൊലീസിന്‍റെ പക്കലുണ്ട്. അതോടൊപ്പം, കേസില്‍ ദിലീപിനെതിരെ നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സൂചനകള്‍ ഉണ്ട്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളല്ലാതെ മറ്റെന്തെങ്കിലും ദൃശ്യ തെളിവുകളുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന മറുപടി.