Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഡ്ഡി പ്രൊഫസറാണ്, പഠിപ്പിക്കുന്ന കാര്യത്തിലായാലും കൈയൂക്കിന്‍റെ കാര്യത്തിലായാലും!

എഡ്ഡി പ്രൊഫസറാണ്, പഠിപ്പിക്കുന്ന കാര്യത്തിലായാലും കൈയൂക്കിന്‍റെ കാര്യത്തിലായാലും!
, ശനി, 8 ജൂലൈ 2017 (16:07 IST)
മമ്മൂട്ടി നായകനാകുന്ന ‘മാസ്റ്റര്‍ പീസ്’ പൂജ റിലീസാണ്. നേരത്തേ, ഓണം റിലീസ് ആയി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഷൂട്ടിംഗ് വൈകുമെന്നതിനാലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് കൂടുതല്‍ സമയം വേണമെന്നതിനാലും ചിത്രം പൂജയ്ക്ക് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
 
ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ഇപ്പോല്‍ കോഴിക്കോട് പുരോഗമിക്കുകയാണ്. ആദ്യഷെഡ്യൂള്‍ കൊല്ലം ഫാത്തിമ മാതാ കോളജില്‍ ആയിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളായിരുന്നു ആദ്യ ഷെഡ്യൂളിലെ ഹൈലൈറ്റ്.
 
മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രൊഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ (എഡ്ഡി) ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് സ്റ്റണ്ട് സില്‍‌വയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടുന്നത്. 30 സ്റ്റണ്ട് താരങ്ങളാണ് കൊല്ലത്ത് നടന്ന ആക്ഷന്‍ സീക്വന്‍സുകളില്‍ അണിനിരന്നത്.
 
ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ എന്‍റര്‍ടെയ്നറില്‍ മമ്മൂട്ടിയെ കൂടാതെ നായികയായ വരലക്ഷ്മിയും ആക്ഷന്‍ രംഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 
 
വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ദീപക് ദേവാണ്. സന്തോഷ് പണ്ഡിറ്റ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 
മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മുകേഷ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് മാറി ചിന്തിച്ചു, പക്ഷേ അതു വിനയായി!