'എന്താടാ ഇത്? പൊട്ടപ്പടം' - റിച്ചിയെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരില്ല! നിവിൻ ഗ്യാരണ്ടി

ആ പഴയ നിവിൻ പോളി ഡിംസബറിൽ എത്തും, ഒരു മെഗാഹിറ്റിനായുള്ള വരവ്!

Webdunia
ശനി, 25 നവം‌ബര്‍ 2017 (08:22 IST)
സമീപകാലത്ത് നിവിന്‍ പോളിയുടേതായി വന്ന സിനിമകളില്‍ പലതും ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര ചലനം ഉണ്ടാക്കിയില്ല. സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകള്‍ വേണ്ടത്ര ചലനമുണ്ടാക്കാതെ പോയി.
 
അതുകൊണ്ടുതന്നെ, നിവിന്‍ പോളിയുടെ ഒരു മാസ് പടത്തിനായാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്. ‘റിച്ചി’ എന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രതീക്ഷയേറുന്നതും അതുകൊണ്ടാണ്. നിവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് 'റിച്ചി'.
 
സിനിമ കണ്ടിറങ്ങുന്നവർ 'എന്താടാ ഇത്... പൊട്ടപ്പടം എന്ന്' ആരും പറയില്ലെന്ന് എനിക്കുറപ്പുണ്ടെന്ന് നിവിൻ ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു. 'റിച്ചു' മോശമാകില്ലെന്ന് പറയുന്ന നിവിൻ 'ഈ സിനിമ എത്ര മാത്രം വിജയമായിരിക്കുമെന്ന് പറയാന്‍ പറ്റില്ല' എന്നു കൂടി പറയുന്നുണ്ട്. 'അതിന്റെ ചിത്രീകരണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. നല്ല രീതിയിലാണ് അത് പുറത്തുവന്നിരിക്കുന്നത്' നിവിൻ പറയുന്നു.
 
ഡിസംബര്‍ ഒന്നിന് റിച്ചി പ്രദര്‍ശനത്തിനെത്തും. ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. നിവിന്‍ അവതരിപ്പിക്കുന്ന റിച്ചി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പിതാവായി പ്രകാശ് രാജ് അഭിനയിക്കുന്നു. തമിഴിലും നിവിന്‍ പോളി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍

അടുത്ത ലേഖനം
Show comments