Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്മാവതിയ്ക്കെതിരെയുള്ള പ്രതിഷേധം ചോരക്കളിയാകുന്നു; നഹർഗഢ് കോട്ടയിൽ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം

പത്മാവതി പ്രതിഷേധം ശക്തം; രാജസ്ഥാൻ നഹർഗഢ് കോട്ടയിൽ മൃതദേഹം

പത്മാവതിയ്ക്കെതിരെയുള്ള പ്രതിഷേധം ചോരക്കളിയാകുന്നു; നഹർഗഢ് കോട്ടയിൽ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം
ജയ്പുര്‍ , വെള്ളി, 24 നവം‌ബര്‍ 2017 (13:58 IST)
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമ പത്മാവതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടയിലാണ് പത്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധം രേഖപ്പെടിത്തി തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയിലാണ് സംഭവം നടന്നത്. 
 
ജയ്പുരിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് നഹർഗഢ് കോട്ട. സമീപത്തുള്ള പാറകളിൽ സിനിമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിവച്ചിട്ടുണ്ട്. ഒരു പാറയിൽ ‘പദ്മാവതിയെ എതിർത്ത്’ എന്നും മറ്റൊന്നിൽ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങൾ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്. 
 
അതേസമയം സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും കർണി സേന പ്രസിഡന്റ് മഹിപാൽ സിങ് മക്രാന അറിയിച്ചു.
 
താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
 
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവ്യയല്ല കാരണം, മഞ്ജു - ദിലീപ് ബന്ധം തകർന്നതിനു പി‌ന്നിൽ? മീനാക്ഷി കോടതിയിൽ എത്തും ?