Webdunia - Bharat's app for daily news and videos

Install App

എന്താണ് മമ്മൂട്ടിയും ജോഷിയും തമ്മിലുള്ള പ്രശ്‌നം?

മമ്മൂട്ടിച്ചിത്രത്തിന് ജോഷി മടിക്കുന്നതിന് കാരണമെന്ത്?

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (11:21 IST)
മമ്മൂട്ടിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ഒരു സിനിമ ഇനി എന്ന് സംഭവിക്കും? അതോ അങ്ങനെയൊരു സിനിമ ഇനി ഉണ്ടാകില്ലേ? ഈ കോമ്പിനേഷനെ അത്രയേറെ സ്നേഹിക്കുന്നവര്‍ ഏറേക്കാലമായി ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട്. എന്നാല്‍ അതിന് വ്യക്തമായൊരു ഉത്തരം നല്‍കാന്‍ ആരും തയ്യാറല്ല. 
 
‘നസ്രാണി’യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. ആ സിനിമ ഒരു ശരാശരി വിജയം മാത്രമായിരുന്നു. അതിന് ശേഷം ജോഷി കൂടുതലും മോഹന്‍ലാലുമൊത്താണ് സിനിമ ചെയ്തത്. പലതവണ മമ്മൂട്ടി - ജോഷി പ്രൊജക്ട് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല. ഇരുവരും തമ്മില്‍ കടുത്ത പിണക്കത്തിലാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ സംശയിക്കുന്നത്. 
 
‘ന്യൂഡെല്‍ഹി’ എന്ന ഒരൊറ്റ സിനിമ മതി മമ്മൂട്ടി - ജോഷി കൂട്ടുകെട്ടിന്‍റെ മഹത്വം മനസിലാക്കാന്‍. മമ്മൂട്ടിക്ക് തുടര്‍ പരാജയങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന കാലത്താണ് ന്യൂഡെല്‍ഹി സംഭവിക്കുന്നത്. അത് മമ്മൂട്ടിയുടെ പുനര്‍ജന്‍‌മമായിരുന്നു. പിന്നീട് മമ്മൂട്ടിക്കും ജോഷിക്കും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 
 
1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ ആണ് മമ്മൂട്ടി - ജോഷി ടീമിന്‍റെ ആദ്യ സിനിമ. അതിന് ശേഷം 20 വര്‍ഷക്കാലം ഈ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. കൊടുങ്കാറ്റ്, ഭൂകമ്പം, കോടതി, അലകടലിനക്കരെ, മുഹൂര്‍ത്തം 11.30ന്, മിനിമോള്‍ വത്തിക്കാനില്‍ തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ നിര. 
 
ശേഷം മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകളില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചു. നിറക്കൂട്ട് ആയിരുന്നു ആദ്യത്തെ വലിയ വിജയം. ന്യായവിധി, ശ്യാമ, വീണ്ടും തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടെത്തി. ഒടുവില്‍ ന്യൂഡെല്‍ഹി!
 
സന്ദര്‍ഭം, തന്ത്രം, ദിനരാത്രങ്ങള്‍, സംഘം, നായര്‍സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കൌരവര്‍, ധ്രുവം, സൈന്യം, ദുബായ്, പോത്തന്‍ വാവ, ട്വന്‍റി20, നസ്രാണി എന്നിങ്ങനെ മമ്മൂട്ടി - ജോഷി ടീമിന്‍റെ സിനിമകള്‍ തുടരെയെത്തി.
 
മമ്മൂട്ടിയുടെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്‍റെ റെക്കോര്‍ഡ് ജോഷിയുടെ പേരിലാണ് - 34 സിനിമകള്‍. പലതും മെഗാഹിറ്റുകള്‍. ഈ ടീമിന്‍റെ പുതിയ സിനിമ ഇനി എന്നുണ്ടാകും? കാത്തിരിക്കാം.

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments