Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിരന്‍ 2 വരുന്നു, തിരക്കഥ പൂര്‍ത്തിയായി

എന്തിരന്‍ 2 വരുന്നു, തിരക്കഥ പൂര്‍ത്തിയായി
, വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (12:24 IST)
1982ല്‍ പുറത്തിറങ്ങിയ 'ആന്‍‌ഡ്രോയ്ഡ്' എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്‍റെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷങ്കര്‍ 'എന്തിരന്‍' എന്ന ബ്രഹ്മാണ്ഡ സിനിമ ഒരുക്കിയത്. 2010 ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്ത എന്തിരന്‍ 1.32 ബില്യണ്‍ മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചത്. ചിത്രം വാരിക്കൂട്ടിയത് 2.56 ബില്യണ്‍!
 
ഈ ഒക്ടോബറിലും ഒരു ഷങ്കര്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വിക്രം നായകനാകുന്ന 'ഐ'. ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ രജനികാന്ത് നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമര്‍ശം ഇപ്പോള്‍ വലിയ വാര്‍ത്തയാകുകയാണ്. 
 
"ഷങ്കര്‍ സിനിമാലോകത്തെത്തിയിട്ട് 20 വര്‍ഷമായി. അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ കാല്‍ വച്ച അന്നുമുതല്‍ ഉയര്‍ച്ചയിലേക്കുള്ള കുതിപ്പ് മാത്രമാണ് നടത്തുന്നത്. പുതിയ ചിത്രം ഐ ഷങ്കറിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ സൃഷ്ടിയാണ്. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷമായിരിക്കും അദ്ദേഹത്തിന്‍റെ കഴിവ് അതിന്‍റെ പരകോടിയിലെത്തുന്ന കാര്യം സംഭവിക്കുക" - രജനികാന്ത് വെളിപ്പെടുത്തി.
 
ഈ പരാമര്‍ശം വരാനിരിക്കുന്ന ഷങ്കര്‍ - രജനി പ്രൊജക്ടിനെക്കുറിച്ചാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. 'എന്തിരന്‍ 2' ആയിരിക്കും ഈ പ്രൊജക്ട്. ഇതിന്‍റെ തിരക്കഥ ഷങ്കര്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിക്കഴിഞ്ഞതാണ്. ഐയുടെ റിലീസ് കഴിഞ്ഞാലുടന്‍ എന്തിരന്‍ 2ന്‍റെ ആദ്യഘട്ട ജോലികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam