Webdunia - Bharat's app for daily news and videos

Install App

എന്തൊരഴക് ! അനുഷ്ക വീണ്ടും രാജകുമാരി ആകുന്നു!

പ്രേക്ഷകരെ ഞെട്ടിക്കാന്‍ അനുഷ്‌ക വീണ്ടും!

Webdunia
ചൊവ്വ, 30 മെയ് 2017 (09:05 IST)
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് ബാഹുബലിയിലെ ദേവസേന. ദേവസേനയെ അവതരിപ്പിച്ച അനുഷ്ക അത് മനോഹരമാക്കുകയും ചെയ്തു. രാജകുമാരിയുടെ റോളിൽ നിറഞ്ഞാടാൻ അനുഷ്‌കയെ കഴിഞ്ഞേ ആരുമുള്ളൂ എന്നൊരു ഖ്യാതിയും പ്രചരിക്കാൻ തുടങ്ങി. ഏതായാലും അത് ഏറക്കുറെ സത്യമാവുകയാണ്.  
 
ഇതിഹാസ കഥാപാത്രങ്ങളോട് അനുഷ്‌കയക്ക് എന്നും പ്രത്യേക താല്പര്യമുണ്ട്. അരുന്ധതി, രുദ്രമ്മാ ദേവി, ദേവസേന എന്നിവ അനുഷ്‌ക മനോഹരമാക്കിയ കഥാപാത്രങ്ങളാണ്. അതേ ഗണത്തിലുള്ള കഥാപാത്രവുമായാണ് അനുഷ്‌ക വീണ്ടുമെത്തുന്നത്. ഭാഗ്മതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാജകുമാരി ആയിട്ടാണ് അനുഷ്ക എത്തുന്നത്. 
 
ഭാഗ്മതിയുടെ ചിത്രീകരണം പൂര്‍ത്തിയായി. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തിയതി സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അരുന്ധതി എന്ന ചിത്രത്തിന് സമാനമായ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭാഗ്മതി എന്നാണ് റിപ്പോർട്ടുകൾ. 
 
തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. അനുഷ്‌കയുടെ ജോഡിയായി ചിത്രത്തില്‍ പ്രഭാസും എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രം പ്രമോദ്, വി വംശി കൃഷ്ണ റെഡ്ഡി എന്നിവരാണ് നിര്‍മിക്കുന്നത്. ജനതാ ഗാരേജിന് ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും തെലുങ്കിലേക്ക് എത്തുകയാണ് ഭാഗ്മതിയിലൂടെ. ജയറാം, ആശാ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments