എല്ലാത്തിനും കാരണമായത് നിവിന്‍ പോളിയുടെ ആ പെരുമാറ്റം; അജു വര്‍ഗീസ് പറയുന്നു

സംവിധാനമോഹം ഉപേക്ഷിച്ച് അജു; കാരണമായത് നിവിന്‍ പോളിയുടെ പെരുമാറ്റം

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (15:25 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു നടന്‍ അജു വര്‍ഗീസ്. എന്നാല്‍ അരങ്ങേറ്റ ചിത്രത്തോടുകൂടി തന്നെ സംവിധായകനാകാനുള്ള മോഹം താന്‍ ഉപേക്ഷിച്ചുവെന്ന് അജു പറയുന്നു. അതിന് കാരണമായി അജു പറയുന്നതാവട്ടെ, ആ ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ പെരുമാറ്റവും. 
 
മെനക്കേടുള്ള ഡെഡിക്കേഷന്‍ ആവശ്യമായ ഒരു ജോലിയാണ് സംവിധായകന്റേത്. അത്രത്തോളം ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും തനിക്കില്ലെന്നും അതിലും എത്രയോ എളുപ്പമാണ് അഭിനയമെന്നുമാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നത്. ഇനി അഭിനയിക്കുമ്പോള്‍ സംവിധായകന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കുമെന്നും അജു വ്യക്തമാക്കുന്നുണ്ട്.
 
ആദ്യമെല്ലാം ഷോട്ട് റെഡിയായി എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമ്പോള്‍ ഒരു ‘അഞ്ചു മിനുറ്റേ’ എന്ന് പറയുന്ന വ്യക്തിയായിരുന്നു ഞാന്‍. ജേക്കബിന്റെ സെറ്റില്‍ വച്ചാണ് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായത്. ഷോട്ട് എടുക്കാറായാല്‍ നിവിനോട് ചെന്നു പറയും. ‘അളിയാ, ഷോട്ട് റെഡി’. പക്ഷെ നിവിന്‍ ‘ദാ വരുന്നെടാ’ എന്നു പറഞ്ഞ് അവിടെതന്നെ ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ, പിടിച്ചാല്‍ കിട്ടില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments