‘നിന്നേപ്പോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നത്’ - നീരജിനോടും അജുവിനോടും ജനാര്‍ദ്ദനന്‍ പറഞ്ഞത്
‘നിങ്ങളാണ് അതിനെല്ലാം കാരണം’ - അജുവിനോടും നീരജിനോടും ജനാര്‍ദ്ദനന്‍ പറഞ്ഞത്
നീരജ് മാധവന്‍ തിരക്കഥയെഴുതി നീരജും അജു വര്‍ഗീസും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ലവ കുശ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ നീരജാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജുവും നീരജും ബിജു മേനോനും മാത്രമാണ് ടീസറില്‍ ഉള്ളത്. നടന്‍ ജനാര്‍ദ്ദനന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. ‘നിന്നേപോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നതെന്ന്’ ടീസറില്‍ അജുവിനോടും നീരജിനോടും ജനാര്‍ദ്ദനന്‍ പറയുന്നുണ്ട്.
ഗിരീഷ് മനോയാണ് ലവ കുശയുടെ സംവിധാനം. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. ചിത്രം നിര്‍മിക്കുന്നത് ജെയ്സണ്‍ ഇളംകുളം.