Webdunia - Bharat's app for daily news and videos

Install App

ഏത് ഭാഷയിലും 100 കോടി ക്ലബ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍, അതിനാണ് ഈ നന്ദി!

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (15:25 IST)
മോഹന്‍ലാല്‍ മലയാളത്തിന്‍റെ മാത്രം സ്വത്തല്ല. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ പൊതുവായ മുഖമാണ്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ്.
 
മോഹന്‍ലാലിന്‍റെ തെലുങ്ക് മെഗാഹിറ്റ് ‘ജനതാ ഗാരേജ്’ റിലീസ് ചെയ്തിട്ട് തിരുവോണദിനത്തില്‍ ഒരു വര്‍ഷം തികഞ്ഞിരുന്നു. അതിന്‍റെ ഓര്‍മ്മയില്‍ ആ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സഹതാരമായിരുന്ന തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍‌ടി‌ആര്‍ മോഹന്‍ലാലിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞ വര്‍ഷം തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ജനതാ ഗാരേജ്. സത്യ എന്ന പവര്‍ഫുള്‍ കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങി. തെലുങ്ക് പ്രേക്ഷകര്‍ക്ക് അപരിചിതവും തെലുങ്ക് താരങ്ങള്‍ക്ക് അപ്രാപ്യവുമായ ആ അഭിനയശൈലിയില്‍ ഏവരും മയങ്ങുകയും ചെയ്തു.
 
അനായാസമാണ് ജനതാഗാരേജ് 100 കോടി ക്ലബില്‍ ഇടം നേടിയത്. ജൂനിയര്‍ എന്‍ ടി ആറിന്‍റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായി ജനതാ ഗാരേജ്. ഈ സിനിമയുടെ വന്‍ വിജയത്തോടെ മോഹന്‍ലാലിന് തെലുങ്ക് നാട്ടില്‍ വലിയ ആരാധകവൃന്ദമുണ്ടായി.
 
പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് മന്യം പുലിയും വന്‍ ഹിറ്റായതോടെ ചിരഞ്ജീവി, ബാലകൃഷ്ണ, നാഗാര്‍ജ്ജുന, വെങ്കിടേഷ് തുടങ്ങിയ താരങ്ങളുടെ നിരയിലേക്ക് തെലുങ്കില്‍ മോഹന്‍ലാലിന്‍റെ ജനപ്രീതിയും ഉയര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments