ഒടിയനു ശേഷം ലൂസിഫറോ രണ്ടാമൂഴമോ അല്ല! - പ്രഖ്യാപനം നടത്തി മോഹൻലാൽ
ഒടിയനു ശേഷമുള്ള മോഹൻലാൽ സിനിമ ഏത്?
മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയനു പിന്നാലെ നിരവധി വമ്പൻ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലൂസിഫർ, രണ്ടാമൂഴം തുടങ്ങി വൻ താരനിരയുള്ള ചിത്രങ്ങളും മോഹൻലാലിനായി ഒരുങ്ങുന്നുണ്ട്.
എന്നാല്‍ ഒടിയന് ശേഷം താന്‍ ജോയിന്‍ ചെയ്യുന്നത് മറ്റൊരു ചിത്രത്തിലായിരിക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. സാജു തോമസാണ് തിരക്കഥ ഒരുക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനും ചേര്‍ന്ന് നിര്‍മിക്കുന്നു.