ഒരു സ്ത്രീയോടെങ്കിലും മമ്മൂക്ക മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടോ?- ടൊവിനോ ചോദിക്കുന്നു

മമ്മൂക്കയെ കുറ്റപ്പെടുത്തുന്നത് എന്തിന്? അദ്ദേഹം ചെയ്ത തെറ്റെന്ത്?: ടൊവിനോ ചോദിക്കുന്നു

വ്യാഴം, 10 ജനുവരി 2019 (11:01 IST)
കസബ വിവാദത്തിൽ മമ്മൂട്ടിയെ പിന്തുണച്ച് നടൻ ടൊവിനോ തോമസ്. നടന്റെ ജോലി എന്നത് അഭിനയമാണെന്നും ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും ടൊവിനോ മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ ചോദിച്ചു.
 
എന്തിനാണ് മമ്മൂക്കയെ പഴിക്കുന്നത്? ആ സിനിമയിൽ അത്തരമൊരു ഡയലോഗ് പറയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിൽ എങ്ങനെയാണ് ആ കഥാപാത്രത്തോട് നീതി പുലർത്താൻ ആവുക? ഏൽപ്പിച്ച ജോലി ചെയ്യുക എന്നതാണ് ഒരു നടന്റെ ഉത്തരവാദിത്തം. വ്യക്തിജീവിതത്തിൽ അദ്ദേഹം എങ്ങനെയാണ് എന്നതിനല്ലേ പ്രാധാന്യം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോയെന്നും ടൊവിനോ ചോദിക്കുന്നു. 
 
സ്വന്തമായ നിലപാടുകളുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാതാരമാണ് ടോവിനോ തോമസ്. പ്രളയ സമയത്ത് ടോവിനോ ചെയ്ത സാമൂഹ്യപ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ #സേവ് ആലപ്പാട് സമരത്തിനും താരം പരസ്യമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാഷ്‌ട്രീയ നേതാവായി മമ്മൂക്ക എത്തുന്നു, ഇത് മറ്റാർക്കെങ്കിലുമുള്ള വെല്ലുവിളിയോ?