Webdunia - Bharat's app for daily news and videos

Install App

കുഞ്ഞാലിമരയ്ക്കാർ ആയി മോഹൻലാൽ! അപ്പോൾ മമ്മൂട്ടി ?

കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടിയുടേതല്ലേ? അതോ മോഹൻലാലിന്റെയോ? ആകെ കൺഫ്യൂഷനായല്ലോ...

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (11:18 IST)
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. ഇരുവരും ഒന്നിച്ച ഭൂരിഭാഗം സിനിമകളും ഹിറ്റായിരുന്നു. അതിൽ മിക്കതും ഇൻഡസ്ട്രിയൽ ഹിറ്റായി മാറുകയും ചെയ്തു. ഇവർ അവസാനം ഒന്നിച്ച ഒപ്പം എന്ന ചിത്രവും ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. 
 
അഞ്ചു ഭാഷകളിൽ ഒരുക്കുന്ന  ഒരു മാസ്സ് ചിത്രമാണ്  ഇരുവരും ഒരുക്കുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ചിത്രത്തെ കുറിച്ച് വാർത്തകൾ പലതും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രിയദർശൻ തന്നെ തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
 
കുഞ്ഞാലി മരിക്കാർ എന്ന ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ ടീം ചെയ്യാൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പ്രൊജക്റ്റ്. മോഹൻലാൽ കുഞ്ഞാലി മറ്റയ്ക്കാർ ആയി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകുന്നതേ ഉള്ളു. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ  ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമിക്കുക.  
   
അതേസമയം, കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വമ്പന്‍ പ്രോജക്ട് വരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായി മമ്മൂട്ടി എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. 
 
ശങ്കര്‍ രാമകൃഷ്ണന്റേതാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. അങ്ങനെയെങ്കിൽ രണ്ട് കുഞ്ഞാലിമരയ്ക്കാർ മലയാള സിനിമയിൽ ഉണ്ടാകുമെന്ന് സാരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി

അടുത്ത ലേഖനം
Show comments