Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ്ഫാദര്‍ ഇഫക്‍ട്: നിര്‍മ്മാതാക്കളും സംവിധായകരും പുതിയ വിശ്വാസത്തില്‍ !

ഗ്രേറ്റ്ഫാദര്‍ ഇഫക്‍ട്: നിര്‍മ്മാതാക്കളും സംവിധായകരും പുതിയ വിശ്വാസത്തില്‍ !
, വ്യാഴം, 20 ഏപ്രില്‍ 2017 (18:55 IST)
മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ ഇനി തകര്‍ക്കാനുള്ള റെക്കോര്‍ഡുകള്‍ ദൃശ്യത്തിന്‍റെയും ഒപ്പത്തിന്‍റെയും പുലിമുരുകന്‍റെയും ടോട്ടല്‍ കളക്ഷനാണ്. എത്രദിവസങ്ങള്‍ക്കുള്ളില്‍ അക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് കാത്തിരിക്കുകയാണ് സിനിമാലോകം. അതിനിടെ ഈ സിനിമ ചില പുതിയ വിശ്വാസങ്ങള്‍ മലയാള സിനിമാലോകത്ത് ഉണര്‍ത്തിയിരിക്കുകയാണ്.
 
മമ്മൂട്ടിയുടെ നായികയായി സ്നേഹ വന്നാല്‍ ആ സിനിമ വന്‍ ഹിറ്റായി മാറുമെന്നാണ് അതില്‍ ഒരു വിശ്വാസം. മറ്റൊന്ന് മമ്മൂട്ടിക്കൊപ്പം ബേബി അനിഖ അഭിനയിച്ചാല്‍ അതും മെഗാഹിറ്റാകുമെന്നാണ് ഏവരും പറയുന്നത്.
 
തുറുപ്പുഗുലാന്‍, പ്രമാണി, ഗ്രേറ്റ്ഫാദര്‍ എന്നീ സിനിമകളിലാണ് സ്നേഹ മമ്മൂട്ടിയുടെ നായികയായത്. മൂന്നും തകര്‍പ്പന്‍ വിജയങ്ങള്‍. 
 
അനിഖ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ഭാസ്കര്‍ ദി റാസ്കല്‍, ബാവുട്ടിയുടെ നാമത്തില്‍, ഗ്രേറ്റ്ഫാദര്‍ എന്നിവയില്‍. മൂന്ന് ബമ്പര്‍ വിജയങ്ങള്‍.
 
എന്തായാലും മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ടുകളില്‍ സ്നേഹയെയോ അനിഖയെയോ ഉള്‍പ്പെടുത്താനാണ് നിര്‍മ്മാതാക്കളും സംവിധായകരും ശ്രമിക്കുന്നത്. അവര്‍ക്ക് ഡേറ്റ് ഇഷ്യൂ വന്നാല്‍ ചെറിയ കഥാപാത്രങ്ങളായെങ്കിലും അവരുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും ജോഷിയും - ഒരു വലിയ സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നു?!