ചാനല്‍ അവതാരകനെ തല്ലി ദേഷ്യം തീര്‍ത്ത് ഷാരുഖ് ഖാന്‍!

ഷാരൂഖ് ഖാന് ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ കഴിയില്ല!

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (09:03 IST)
പ്രശസ്തരെ ഗുലുമാലിൽപെടുത്തി പറ്റിക്കുന്ന പരിപാടികൾ നിരവധിയാണ്.  എന്നാൽ, ഖാന്‍ ഷാരുഖ് ഖാന് ഈജിപ്തില്‍ നിന്നും കിട്ടിയത് മുട്ടന്‍ പണിയായിരുന്നു. താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായതോടെ താരത്തിന് ദേഷ്യം നിയന്ത്രിക്കാനും സാധിച്ചില്ല.
 
അവതാരകനോട് കയര്‍ത്ത് സംസാരിച്ചും അടി കൂടി കൊണ്ടുമാണ് ഷാരുഖ് പ്രതികരിച്ചത്. മുമ്പ് പലതവണ ചാനലിലെ പരിപാടിയിലൂടെ പലരേയും പറ്റിച്ചിട്ടുണ്ടെങ്കിലും ഷാരൂഖ് ഖാന് ശരിക്കും ദേഷ്യം വരികയായിരുന്നു. അവതാരകൻ പലതും പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ താരം തയ്യാറായതുമില്ല.  ദേഷ്യം നിയന്ത്രിക്കാനും അദ്ദേഹത്തിനു സാധിച്ചില്ല. 
 
ഷാരുഖിന്റെ വാഹനം മണ്ണില്‍ താഴ്ന്ന് പോവുന്നു മരുഭൂമിയുടെ ഷാരുഖും സംഘവും യാത്ര ചെയ്യുകയായിരുന്ന വാഹനം പെട്ടെന്ന് മണ്ണില്‍ താഴ്ന്ന് പോവുകയായിരുന്നു. താഴ്ന്ന് പോയ ഷാരുഖിന്റെ അടുത്തേക്ക് ഒരു ഭീകരജീവി വരുന്നു.  മുഖം മൂടി മാറ്റി അവതാരകന്‍ പെട്ടെന്നാണ് പ്രത്യക്ഷപ്പെട്ടത്. അപ്പോൾ മാത്രമാണ് ഷാരൂഖ് സത്യം തിരിച്ചറിഞ്ഞത്
 
പുറകെ കൂടിയ അവതാരകനോടുള്ള ദേഷ്യം സഹിക്കാന്‍ കഴിയാതെ അദ്ദേഹത്തെ തല്ലാന്‍ തുടങ്ങിയ താരം പിന്നീട് ക്ഷമിക്കുകയായിരുന്നു. ഒടുവില്‍ കാര്യങ്ങള്‍ മനസിലാക്കിയ താരം അവതരകനൊപ്പമുള്ള മറ്റൊരു വീഡിയോയിലുടെ പ്രതീക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

അടുത്ത ലേഖനം
Show comments