ഡി ഫോര്‍ ഡോണ്‍ - ഈ സിനിമയില്‍ മമ്മൂട്ടി പഴയ മമ്മൂട്ടിയല്ല!

Webdunia
തിങ്കള്‍, 8 മെയ് 2017 (11:28 IST)
മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്പിനേഷനാണ്. അതേ, മലയാളത്തിന് ‘ബിഗ്ബി’ സമ്മാനിച്ച കൂട്ടുകെട്ട്. എന്താ ഞെട്ടാന്‍ തയ്യാറാണോ? എങ്കില്‍ ചില ആലോചനകളൊക്കെയുണ്ട്!
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. അധികം ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ടായിരുന്ന ഡയലോഗുകളൊക്കെ അഡാറ്‌ ഐറ്റംസ് ആയിരുന്നു - കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ അല്ല!
 
ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
ഈ മമ്മൂട്ടി കഥാപാത്രത്തിന് ഒരു എക്സ്റ്റന്‍ഷന്‍ ഉണ്ടാകുമോ എന്ന് ഇതുവരെയും സൂചനകളൊന്നുമില്ല. എങ്കിലും ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് ഓരോ സിനിമാ പ്രേമിയും ആഗ്രഹിക്കുന്നു. ബിഗ്ബിക്ക് ഒരു രണ്ടാം ഭാഗം വന്നാല്‍ അത് മലയാളത്തിലെ കിടിലന്‍ ഹിറ്റുകളില്‍ ഒന്നായിരിക്കും എന്നുറപ്പ്.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ രൂപത്തിന് ആരാധകര്‍ ഏറെയാണ്. അമല്‍ നീരദ് അത് തിരിച്ചറിയുമെന്ന് കരുതാം.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments