തമാശക്കാരനായ ഈ നായകന്‍ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും, മണിയെ പോലെ!

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ ‘മണിയെ’ ഒരിക്കല്‍ കൂടി കാണാം!

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (12:41 IST)
സംവിധായകന്‍ വിനയന്‍ വീണ്ടും സിനിമയുടെ തിരക്കിലേക്ക്. വിലക്കുകള്‍ എല്ലാം അതിജീവിച്ച അദ്ദേഹം തന്റെ പുതിയ ചിത്രത്തിലേക്ക് നായകനെ തേടുകയാണ്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതമാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സിനിമ മണിയുടെ ജീവിത കഥ അല്ലെന്ന് വിനയന്‍ പറയുന്നു.
 
കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ മണിയുടെ ജീവിതം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരന്‍ അഭിനയിച്ചു തീര്‍ത്തതെന്ന് വിനയന്‍ പറയുന്നു.
 
‘ഈ ചിത്രത്തിലെ തമാശക്കാരനായ നായകന്‍ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും... കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലര്‍ത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചര്‍ച്ച ആയേക്കാം. കുറേ നാളുകള്‍ക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി - വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്‍ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.‘ - വിനയന്‍ വ്യക്തമാക്കി.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments