Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമ്മിലടിക്കുന്നത് മോഹന്‍ലാലും ദുല്‍ക്കറും, പക്ഷേ ചിരിച്ചുകൊണ്ട് മമ്മൂട്ടി അവരെ ജയിക്കും!

കണ്ടോളൂ മമ്മൂട്ടി വന്നിട്ട് ആദ്യത്തെ 24 മണിക്കൂറുകള്‍ !

Mammootty
, ചൊവ്വ, 7 ജൂണ്‍ 2016 (15:54 IST)
ആദ്യദിന കളക്ഷന്‍ ഒരു അത്ഭുതമാണെന്ന് തോന്നിത്തുടങ്ങിയത് മോഹന്‍ലാലിന്‍റെ ‘കാസനോവ’ റിലീസായതുമുതലാണ്. രണ്ടുകോടി ആറുലക്ഷം രൂപയായിരുന്നു ആ സിനിമയുടെ ആദ്യദിന കളക്ഷന്‍. അതുവരെ ആദ്യദിനത്തില്‍ രണ്ടുകോടിക്ക് മേല്‍ കളക്ഷന്‍ നേടാന്‍ ഒരു സിനിമയ്ക്കും കഴിഞ്ഞിരുന്നില്ല. 
 
പിന്നീട് മോഹന്‍ലാലിന്‍റെ ലോഹം 2.14 കോടി രൂപയാണ് ആദ്യദിനത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് യുവസൂപ്പര്‍താരം സുല്‍ക്കര്‍ സല്‍മാന്‍ കൊടുങ്കാറ്റായി. ദുല്‍ക്കറിന്‍റെ ‘ചാര്‍ലി’ ആദ്യദിനത്തില്‍ 2.18 കോടിയും ‘കലി’ ആദ്യദിനത്തില്‍ 2.33 കോടിയും കളക്ഷന്‍ നേടി.
 
എന്നാല്‍ മോഹന്‍ലാലും ദുല്‍ക്കറും തമ്മിലുള്ള ഈ മത്സരം ഇവിടെ ഒത്തുതീര്‍ക്കാം. കാരണം, മാസ് സിനിമകളുടെ തമ്പുരാനായ സാക്ഷാല്‍ മമ്മൂട്ടി ജൂലൈ ഏഴിന് ‘കസബ’യുമായി വരുന്നുണ്ട്. കേരളത്തില്‍ മാത്രം 150 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 
മോഹന്‍ലാലിന്‍റെയും ദുല്‍ക്കറിന്‍റെയും ഈ ആദ്യദിന റെക്കോര്‍ഡൊക്കെ കസബ വരുന്നതുവരെയേ നിലനില്‍ക്കുള്ളൂ എന്നാണ് മമ്മൂട്ടി ആരാധകരുടെ അഭിപ്രായം. 
 
കസബയില്‍ രാജന്‍ സക്കറിയ എന്ന തകര്‍പ്പന്‍ പൊലീസ് ഓഫീസറായി മമ്മൂട്ടി വരുമ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാകുമെന്നാണ് പ്രതീക്ഷ. വരലക്ഷ്മി ശരത്കുമാര്‍ നായികയാകുന്ന കസബ നിതിന്‍ രണ്‍ജിപണിക്കരാണ് സംവിധാനം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലും സൂര്യയും ഒന്നിക്കുമോ? 250 കോടി ബജറ്റില്‍ ഒരു വമ്പന്‍ സിനിമ!