Webdunia - Bharat's app for daily news and videos

Install App

താരജാഡയില്ലാതെ സാധാരണക്കാരനെ പോലെ മമ്മൂട്ടി!

ഈ ചിത്രത്തില്‍ മമ്മൂട്ടിയുണ്ട്!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (15:08 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അല്പം ജാഡയാണ്, ഗൌരവക്കാരനാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ പറഞ്ഞവര്‍ തന്നെ അതു തിരുത്തി പറഞ്ഞിട്ടും ഉണ്ട്. അതാണ് മമ്മൂട്ടി. ആരാധകര്‍ തന്നെ സ്നേഹിക്കുന്നതിന്റെ ഇരട്ടി അദ്ദേഹം തന്റെ ആരാധകരേയും സ്നേഹിക്കുന്നുണ്ട് എന്നതാണ് വസ്തുത.
 
ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കിടയില്‍ മമ്മൂട്ടി ‘കൂളായി’ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ രാജ്യാന്തര സംസ്ഥാന കമ്മിറ്റി പുനഃസംഘടനക്കു ശേഷം പുതിയ ഭാരവാഹികൾ അടങ്ങുന്ന സംഘം മമ്മൂട്ടിയെ കാണാൻ ചെന്നപ്പോള്‍ എടുത്ത ചിത്രമാണിത്.
 
മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന സിനിമയുടെ എറണാകുളത്തുള്ള ലൊക്കേഷനിലാണ് ഇവർ എത്തിയത്. അംഗങ്ങളുമായി സല്ലപിച്ച്, ചില കാര്യങ്ങളിലൊക്കെ തീരുമാനം എടുത്തശേഷം ഒരു സാധാരണക്കാരനെ പോലെ അവര്‍ക്കിടയില്‍ ഒരാളായി ഫോട്ടോക്ക് പോസ് ചെയ്തു. അംഗങ്ങളിലൊരാൾ ഈ ചിത്രം ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു.
 
എന്നാൽ ഫോട്ടോയിൽ മമ്മൂട്ടി എന്ന മഹാനടൻ ഉള്ളത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. പിന്നീട് കമ്മറ്റിയിലുള്ളവര്‍ തന്നെ പറഞ്ഞാണ് പലരും ചിത്രത്തില്‍ മമ്മൂട്ടി ഉള്ള കാര്യം അറിയുന്നത്.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം

അടുത്ത ലേഖനം
Show comments