Webdunia - Bharat's app for daily news and videos

Install App

തീപാറും കളി, തീയേറ്ററുകൾ ഭരിക്കുന്നത് മമ്മൂട്ടിയും ദുൽഖറും!

കളംനിറഞ്ഞ് ബാഹുബലി, കളിയിൽ പിന്നോട്ടില്ലാതെ മമ്മൂട്ടിയും ദുൽഖറും!

Webdunia
ചൊവ്വ, 9 മെയ് 2017 (08:08 IST)
ഇന്ത്യയൊട്ടാകെ ഇപ്പോൾ ബാഹുബലി തരംഗമാണ്. കേരളത്തിലും മോശമല്ല, എന്നാൽ കേരളത്തിൽ ബാഹുബലി മാത്രമല്ല തരംഗം. ദുൽഖർ സൽമാന്റെ സിഐഎയും തരംഗം സൃഷ്ടിക്കുകയാണ്. ബാഹുബലി റിലീസിനായി പല തീയേറ്ററുകളിൽ നിന്നും മാറേണ്ടി വന്നെങ്കിലും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും പുത്തൻപണവും ഇപ്പോഴും കളത്തിലുണ്ട്.
 
ബാഹുബലി തരംഗത്തിനിടയിലും ദുൽഖർ ചിത്രം രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്നുമാത്രമായി 5.98 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിവസം 3.09 കോടിയാണ് ലഭിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനാണ് ഇത്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് സിഐഎ നേടിയ ഗ്രോസ് കലക്ഷന്‍ 2.89 കോടിയാണ്.
 
മമ്മൂട്ടിയുടെ ദ ഗ്രേറ്റ്ഫാദര്‍, പുത്തന്‍പണം എന്നീ സിനിമകളും ഡിക്യൂ ചിത്രം സിഐഎയും പല തിയറ്ററുകളിലും നേര്‍ക്കുനേര്‍ മത്സരിക്കുന്നു എന്നതും കൗതുകമുള്ള കാഴ്ചയാണ്. ഇക്കയുടെയും കുഞ്ഞിക്കയുടെയും ചിത്രങ്ങള്‍ കളിക്കുന്ന തിയറ്ററുകളില്‍ ഇവരുടെ ബാനറുകള്‍ കൊണ്ടും കട്ടഔട്ടുകള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നത് കാണാൻ നല്ല ചന്തമാണ്.
 
ബാഹുബലി തരംഗത്തിനിടയിലും ആരാധകർ കാലിക പ്രസക്തിയുള്ള ഗ്രേറ്റ് ഫാദറിനെ തള്ളിക്കളഞ്ഞിട്ടില്ല എന്നത് ആണ് ആ ചിത്രത്തിന്റെ വിജയം. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓൺലൈൻ വഴിയുള്ള പരിചയം, സുഹൃത്തിനെ കാണാൻ നാഗ്പൂർ സ്വദേശിയായ യുവതി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്

ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമാകും, കേരളത്തിൽ മഴ കനക്കും, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

അടുത്ത ലേഖനം
Show comments