ദിലീപിനെതിരെയുള്ള ആയുധത്തിന് മൂര്‍ച്ച കൂട്ടി പെല്ലിശ്ശേരി വീണ്ടും!
പെല്ലിശ്ശേരി രണ്ടും കല്‍പ്പിച്ച്? കയ്യിലുള്ളത് വലിയൊരു ബോംബ്?
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ സമയം വിവാദങ്ങളില്‍ അകപ്പെട്ടയാളാണ് നടന് ദിലീപ്. ഇപ്പോഴും അതിനു കുറവൊന്നുമില്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിരിക്കുകയാണ് സിനിമ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയ പല്ലിശേരി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായി എഴുതിയ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പെല്ലിശ്ശേരി പറയുന്നു.
ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ തന്നെ കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി വീണ്ടുമെത്തിയിരിക്കുകയാണ്. താന്‍ എഴുതിയതിനൊക്കെ തെളിവുണ്ട് എന്ന് പല്ലിശേരി വ്യക്തമാക്കുന്നു. ആ തെളിവുകളെല്ലാം താന്‍ നാല് വ്യത്യസ്ത സ്ഥലങ്ങളും വ്യക്തികളുടെ വീട്ടിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സത്യം പറയുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ ചിലര്‍ക്ക് സഹിക്കില്ലെന്നു പല്ലിശേരി പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കൈവശമുള്ള പല തെളിവുകളും ചാനലിലോ മാധ്യമങ്ങളിലോ താന്‍ സൂക്ഷിക്കാന്‍ ഏല്പിച്ചവര് എത്തിക്കുമെന്നും പല്ലിശേരി പറയുന്നു.
ലേഖനത്തില്‍ നിന്ന് വ്യത്യസ്തമായി പുസ്തകത്തിലേക്ക് എത്തുമ്പോള്‍ പേരുകള്‍ സഹിതമുള്ള തുറന്നെഴുത്താണ്. എല്ലാം രഹസ്യമായിരിക്കുമെന്നും പുസ്തകം പ്രകാശനം ചെയ്ത് ഓരോരുത്തരുടെയും വീട്ടില്‍ എത്തുമ്പോഴേ അറിയുകയുള്ളുവെന്നും അദ്ദേഹം തന്റെ അഭ്രലോകമെന്ന ലേഖനത്തില്‍ പറയുന്നു.