Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ അറസ്റ്റ് ചെയ്തത് കേരള പൊലീസിന്റെ മണ്ടത്തരമായി കാണാന്‍ കഴിയില്ല: വിനായകന്‍

ദിലീപിന്റെ അറസ്റ്റ് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് വിനായകൻ

dileep
ആലപ്പുഴ , വെള്ളി, 21 ജൂലൈ 2017 (16:50 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് കേരളാ പൊലീസിന്റെ മണ്ടത്തരമായി കാണാന്‍ കഴിയില്ലെന്ന് നടൻ വിനായകൻ. അഥവാ ഇനിയത് അങ്ങനെയാണെങ്കിൽ വളരെ സങ്കടകരമായ കാര്യവുമാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് തനിക്കും പല കാര്യങ്ങളും പറയാനുണ്ട്. പക്ഷെ ഈ കേസിലെ കോടതി നടപടികൾ പൂർത്തീകരിച്ച ശേഷമേ പറയൂവെന്നും വിനായകൻ വ്യക്തമാക്കി.
 
മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അൽപ്പംകൂടി കാത്തിരിക്കാന്‍ തയ്യാറായാല്‍ മലയാള സിനിമയിൽ നല്ല സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലക്ടറുടെ അധ്യക്ഷതയിൽ നടന്ന 65–ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കവെയാണ് വിനായകൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ പുറത്താക്കിയപ്പോള്‍ ഇതു പ്രതീക്ഷിച്ച് കാണില്ല! പൃഥ്വിരാജിനും രമ്യാ നമ്പീശനും പണികിട്ടും?