Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് മാത്രമൊന്നുമല്ല, പൃഥ്വിരാജും മോഹന്‍‍ലാലുമെല്ലാം ഇതേ കാര്യത്തില്‍ കഴിവു തെളിയിച്ചവരാണ് ?

malayalam film
, ചൊവ്വ, 18 ജൂലൈ 2017 (17:11 IST)
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പല താരങ്ങളും ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത് സ്വഭാവികമാണ്. അവര്‍വര്‍ക്ക് താല്‍പര്യമുള്ള ബിസിനസുകളില്‍ പണം മുടക്കുന്ന ശൈലിയാണ് പല പ്രമുഖ താരങ്ങളും പിന്തുടരാറുള്ളത്. വിതരണക്കമ്പനി, നിര്‍മ്മാണ കമ്പനി, ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം, റസ്റ്റോറന്റ് എന്നിങ്ങനെയുള്ള സിനിമയ്ക്ക് അപ്പുറത്ത് ബിസിനസ്സിലൂടെ കോടികള്‍ സമ്പാദിക്കുന്ന നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്. സിനിമയില്ലാതെ വെറുതെയിരിക്കുന്ന കാലത്തും സുഗമമായി ജീവിക്കാനുള്ള വരുമാനം ഇത്തരം ബിസിനസ്സില്‍ നിന്നും കിട്ടുമെന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.    
 
സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറും ജനപ്രിയ താരവും യുവതാരങ്ങളും ചില അഭിനേത്രികളുമെല്ലാം ഇത്തരത്തിലുള്ള പല ബിസിനസ്സിലും പയറ്റിത്തെളിഞ്ഞവരുമാണ്. കുടുംബപ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനായ ദിലീപ് സിനിമയില്‍ നിന്നും മാത്രമല്ല, പല ബിസിനസുകളിലൂടെയും കോടികള്‍ സമ്പാദിക്കുന്നുണ്ട്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് താരത്തിന്റെ വരുമാനത്തെക്കുറിച്ചും ബിസിനസ്സ് സ്ഥാപനങ്ങളെക്കുറിച്ചുമെല്ലാം അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് പലതരത്തിലുള്ള നിര്‍ണ്ണായകമായ വിവരങ്ങളും ഇപ്പോള്‍ ഇത്തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 
 
ദുബായിലെ റസ്‌റ്റോറന്റിന് പുറമേയായിരുന്നു കറി പൗഡര്‍ ബിസിനസ്സിലേക്ക് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ശ്രദ്ധ തിരിച്ചത്. പിന്നീട് ഇത് ഏറ്റവും വലിയ ട്രേഡ് സീക്രട്ടായി മാറുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. അഭിനയത്തിനും അപ്പുറത്ത് സിനിമയിലെ മറ്റു കാര്യങ്ങളിലും കൃത്യമായി സാന്നിധ്യം അറിയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന താരമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നിര്‍മ്മാണം, ഫിലിം പ്രൊഡക്ഷന്‍, വിതരണം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും ശക്തമായ പ്രാതിനിധ്യം അറിയിച്ച വ്യക്തിയാണ് അദ്ദേഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ, പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ കാര്യമാണിത്. 
 
അഭിനയത്തിനു പുറമേ ബിസിനസ്സിന്റെ കാര്യത്തിലും തന്റേതായ ശൈലി നില നിര്‍ത്തുന്ന താരമാണ് മമ്മൂട്ടി. കുമരകത്തിനടുത്ത് 17 ഏക്കറില്‍ വിശാലമായ നെല്‍പ്പാടമുള്ള മമ്മൂട്ടി കൃഷിയില്‍ അതീവ തല്‍പരനുമാണ്. അതേസമയം, പല യുവതാരങ്ങള്‍ക്കും റസ്റ്റോറന്റ് ബിസിനസ്സിലാണ് ഏറെ താല്‍പര്യം. അടുത്തിടെയാണ് ആസിഫ് അലി കൊച്ചിയില്‍ വാഫന്‍ സ്ട്രീറ്റ് എന്ന ഒരു റസ്റ്റോറന്റ് തുടങ്ങിയത്. ഖത്തറിലാണ് പൃഥ്വിരാജും ഇന്ദ്രജിത്തും അമ്മ മല്ലികയും ചേര്‍ന്ന് നടത്തുന്ന സ്‌പൈസ് ബോട്ട് റസ്‌റ്റോറന്റ്. അതിന്റെ ഒരു പുതിയ ശാഖ യുഎഇയില്‍  തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അവരെന്നാണ് റിപ്പോര്‍ട്ടുകള്‍‍.
 
സരിത ജയസൂര്യ, കാവ്യാ മാധവന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം വസ്ത്ര വിപണന മേഖലയില്‍ തങ്ങളുടേതായ ശൈലി സൃഷ്ടിച്ച് മുന്നേറുന്ന പ്രമുഖ നടിമാരാണ്. പൂര്‍ണ്ണിമ ഇന്ദ്രജിത്തും സരിത ജയസൂര്യയും അവരുടെ ഡിസൈനിങ്ങ് വൈദഗദ്ധ്യം നേരത്തെ തന്നെ തെളിയിക്കുകയും ചെയ്തിരുന്നു. പൂര്‍ണ്ണിമയുടെ പ്രാണയെ തേടി സിനിമാതാരങ്ങളടക്കം പല പ്രമുഖരും എത്താറുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ വിശാലിനെ തല്ലും, 3 ഭാഷ സംസാരിക്കും !