Webdunia - Bharat's app for daily news and videos

Install App

ഇന്നു കണ്ടിട്ട് നാളെ മറന്നു പോയെന്ന് പറയുന്ന ആളല്ല മമ്മുക്ക, അദ്ദേഹം സിൻസിയറാണ്: ഗണപതി പറയുന്നു

നമ്മളെ എല്ലാവരേയും നന്നായി സപ്പോർട്ട് ചെയ്യുന്ന ആളാണ് മമ്മുക്കയെന്ന് ഗണപതി

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (12:31 IST)
സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര എന്ന ചിത്രത്തിലൂടെയാണ് ഗണപതിയെന്ന ബാല നടൻ പിറക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗണപതി. രഞ്ജിത് സംവിധാനം ചെയ്ത പുത്തൻപണമാണ് ഗണപതിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം.
 
രഞ്ജിതിന്റെ മൂന്ന് സിനിമകളിൽ ഗണപതി അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, സ്പിരിറ്റ്, പുത്തൻപണം. ഇതിൽ സ്പിരിറ്റ് ഒഴികെ രണ്ടെണ്ണത്തിലും മമ്മൂട്ടി ആയിരുന്നു നായകൻ. മമ്മൂക്ക വളരെ കൂളാണെന്ന് ഗണപതി പറയുന്നു. പു​ത്ത​ൻ​പ​ണ​ത്തി​ൽ ജോ​യ്ൻ ചെ​യ്യു​ന്ന​തി​നു മു​ന്പ് ക​ണ്ട​പ്പോ​ൾ നീ ​വ​ള​ർ​ന്നോ, മീ​ശ​യൊ​ക്കെ വ​ച്ച​ല്ലോ എന്നായിരുന്നു അദ്ദേഹം ചെയ്തതെന്ന് ഗണപതി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നു.
 
മമ്മൂക്ക എപ്പോഴും വളരെ സപ്പോർട്ടീവ് ആണെന്ന് ഗണപതി പറയുന്നു. മോഹൻലാലിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും പരിചയം മമ്മൂക്കയുമായിട്ടാണെന്ന് താരം വ്യക്തമാക്കുന്നു. അ​ദ്ദേ​ഹം വ​ള​രെ സി​ൻ​സി​യ​റാ​യ ഒ​രു മ​നു​ഷ്യ​നാ​ണ്. സി​ൻ​സി​യ​റാ​യി മാ​ത്ര​മേ പെ​രു​മാ​റു​ക​യു​ള്ളൂ. ഇ​ന്നു ക​ണ്ടി​ട്ടു നാ​ളെ മ​റ​ന്നു പോ​യെ​ന്നു മ​മ്മൂ​ക്ക പ​റ​യി​ല്ല. അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെങ്കിൽ എന്നും അത്തരം സൗഹൃദങ്ങളും ബന്ധങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് മമ്മൂക്കയെന്നും ഗണപതി പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

അടുത്ത ലേഖനം
Show comments