നിവിന്‍ പോളിയുടെ നായിക വിക്രം ചിത്രത്തില്‍ നിന്ന് പുറത്ത്!
വിക്രമിന്റെ ധ്രുവനക്ഷത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്ത്!
നിവിന്‍ പോളിയുടെ മെഗാഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവല്‍ വിക്രമിന്റെ പുതിയ സിനിമയില്‍ നിന്ന് പുറത്തായി. ഗൌതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തില്‍ നിന്നാണ് അനു ഔട്ടായത്.
അനു ഇമ്മാനുവലിന് പകരം റിതു വര്‍മയാണ് ധ്രുവനക്ഷത്രത്തിലെ പുതിയ നായിക. കലൈയരശനിന് ചൈന, പേലി ചൂപുളു തുടങ്ങിയ സിനിമകളിലെ നായികയാണ് റിതു.
ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ധ്രുവനക്ഷത്രത്തിന്റെ ആദ്യ പോസ്റ്ററുകളില്‍ അനു ഇമ്മാനുവലും ഉണ്ടായിരുന്നു. എന്താണ് ഈ പ്രൊജക്ടില്‍ നിന്ന് അനു പുറത്താകാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.