ഈസ്റ്റ് ഓര് വെസ്റ്റ് ലാലേട്ടൻ ഈസ് ദ് ബെസ്റ്റ്!; കെആർകെയ്ക്കെതിരെ ബിനീഷ് ബാസ്റ്റിൻ
പുലിമുരുകൻ പോലൊരു സിനിമ കെആർകെയ്ക്ക് ആയ കാലത്ത് ചെയ്യാൻ പറ്റുമോ?; ബിനീഷ് ബാസ്റ്റിൻ
ഇന്ത്യൻ സിനിമയെ ഞെട്ടിച്ചുകൊണ്ട് 1000 കോടി ബജറ്റിൽ മോഹൻലാലിനെ നായകനാക്കി എംടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയാക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതൽ താരത്തെ പരിഹസിച്ചും ആക്ഷേപിച്ചും സോഷ്യൽ മീഡിയകളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനിടയിൽ നടൻ കെആർകെയും താരത്തെ പരിഹസിച്ച് രംഗത്തെത്തി.
മോഹൻലാലിനെ പരിഹസിച്ച കെആർകെയ്ക്കെതിരെ നടൻ ബിനീഷ് ബാസ്റ്റിൻ രംഗത്തെത്തിയിരിക്കുകയാണ്. കെആർകെയുടെ ട്വീറ്റ് കണ്ടെന്നും ഇത് തരംതാഴ്ന്ന പ്രവർത്തിയാണെന്നും ബിനീഷ് പ്രതികരിക്കുന്നുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യക്കാർക്ക് മുഴുവൻ ലാലേട്ടന്റെ കഴിവ് അറിയാമെന്നും ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാള്‍ അദ്ദേഹമെന്നും ബിനീഷ് പറയുന്നു. മഹാഭാരത എന്ന സിനിമയുടെ നിർമാതാവിനും സംവിധായകനും മോഹൻലാലിലുള്ള കഴിവില്‍ പൂർണവിശ്വാസമുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു സിനിമ പ്രഖ്യാപിച്ചതും. ബിനീഷ് പറയുന്നു.
55 ആം വയസ്സിൽ പുലിമുരുകനിൽ അദ്ദേഹം ചെയ്ത ഫൈറ്റ് സീനുകൾ ഒന്നു കണ്ട് നോക്കാൻ ബിനീഷ് പറയുന്നു. അതുപോലൊരു സിനിമ കെആർകെയ്ക്ക് ആയ കാലത്ത് ചെയ്യാൻ പറ്റിയിട്ടുണ്ടോ? സംസാരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ അതിനെ ഒരിക്കലും ദുരുപയോഗം ചെയ്യരുത്. ഈസ്റ്റ് ഓര് വെസ്റ്റ് ലാലേട്ടൻ ഈസ് ദ് ബെസ്റ്റ്. - ബിനീഷ് പറയുന്നു.