പൂജ്യത്തില്‍ നിന്നും വീണ്ടും തുടങ്ങിയവളാണ് ഞാന്‍, അങ്ങനെയൊന്നും തകര്‍ക്കാന്‍ ആകില്ല: മഞ്ജു വാര്യര്‍

എല്ലാം കൂട്ടിവെച്ച് അതിന്റെ മുകളില്‍ ഇരുന്നിട്ട് എന്തു കിട്ടാനാ?: മഞ്ജു വാര്യര്‍

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (14:15 IST)
അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ക്ക് പ്രചരണങ്ങള്‍ക്കും അതര്‍ഹിക്കുന്ന പരിഗണന മാത്രം നല്‍കിയാല്‍ മതിയെന്ന് മഞ്ജു വാര്യര്‍. തന്നെ കുറിച്ച് ദിനം‌പ്രതി പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് താരം. വിവാഹമോചനത്തിനു ശേഷം സിനിമയിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് അത്ര ഈസിയായിരുന്നില്ല. കോടിശ്വരനുമായി മഞ്ജു വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള ഗോസിപ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതിനൊന്നും താന്‍ പ്രാധാന്യം നല്‍കുന്നില്ലെന്ന് മഞ്ജു അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 
 
ഓരോരുത്തരും അവര്‍ക്ക് തോന്നിയത് എഴുതിവിടുന്നു. സത്യം അറിയാവുന്നതു കൊണ്ട് അതൊന്നും കേട്ട് എനിക്കൊന്നും തോന്നാറില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, അവര്‍ക്ക് പറയാമല്ലോ. ഇതൊക്കെ ചിരിയോടെ മാത്രമേ ഞാന്‍ തള്ളിക്കളയാറുള്ളു. എന്തിനേയും പോസിറ്റീവ് ആയി കാണുക. അവിടെയും ഇവിടെയും വരുന്ന ഇത്തരം ഗോസിപ്പ് വാര്‍ത്തകളോന്നും ആരും വിശ്വസിക്കരുതെന്നും മഞ്ജു പറയുന്നു. 
 
പൂജ്യത്തില്‍ നിന്നും രണ്ടാമത് ജീവിതം തുടങ്ങിയ ആളാണ് ഞാന്‍. ജീവിതത്തില്‍ ഇന്നേവരെ നേടിയതെല്ലാം ഒരുപാട് പേരുടെ സ്നേഹവും സഹായവും കൊണ്ടാണ്. എന്റെ കഴിവ് കൊണ്ട് മാത്രം എവിടെയും എത്തില്ല, എല്ലാം കൂട്ടിവെച്ച് അവസാനം അതിന്റെ മുകളിലിരുന്നിട്ട് എന്തു ചെയ്യാനാണെന്നും മഞ്ജു ചോദിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സസ്‌പെന്‍ഷന്‍ ജനങ്ങളെ പറ്റിക്കാന്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

അടുത്ത ലേഖനം
Show comments