Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു; തനിക്കെതിരെയുള്ള കേസ് ഗൂഢാലോചന മാത്രമാണ്, 60 ദിവസം ജയിലില്‍ കഴിഞ്ഞുവെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു; തനിക്കെതിരെയുള്ള കേസ് ഗൂഢാലോചന മാത്രമാണ്, 60 ദിവസം ജയിലില്‍ കഴിഞ്ഞുവെന്ന് ദിലീപ്
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (12:59 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും.
 
ഗൂഢാലോചന മാത്രമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും നടിയുടെ നഗ്ന ചിത്രം എടുത്തു നല്‍കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 
തനിക്കെതിരായ ആരോപണം ഗൂഢാലോചന മാത്രമാണെന്നും 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണിതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, കേസില്‍ പൂര്‍ണമായും സഹകരിക്കുമെന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താങ്കളുടെ ആ താൽപര്യം ദിലീപേട്ടൻ മുളയിലേ നുള്ളി, അതിനുശേഷമല്ലെ നിങ്ങള്‍ റാണി പത്മിനി എടുത്ത്‌ വാശി തീർത്തത്‌? -ദിലീപ് ഫാൻസ്‌ ചെയർമാൻ