പൃഥ്വിരാജിന്‍റെ കര്‍ണന്‍ മുടങ്ങിയിട്ടില്ല, ചിത്രത്തിന് മറ്റൊരു നിര്‍മ്മാതാവ്!

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (21:12 IST)
പൃഥ്വിരാജ് നായകനാവുന്ന കര്‍ണന്‍ എന്ന പ്രൊജക്ട് ഏറെക്കാലമായി വാര്‍ത്തകേന്ദ്രമാണ്. ആ പ്രൊജക്ടിന്‍റെ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി മാറുകയും അദ്ദേഹം മമ്മൂട്ടിയുടെ ‘മാമാങ്കം’ നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തതായിരുന്നു കഴിഞ്ഞ വാരത്തെ ഹോട്ട് ന്യൂസ്.
 
പുതിയ വാര്‍ത്ത, നിര്‍മ്മാതാവ് മാറിയെങ്കിലും ‘കര്‍ണന്‍’ എന്ന സ്വപ്നപദ്ധതി മുടങ്ങിയിട്ടില്ല എന്നതാണ്. കര്‍ണന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണത്രേ. മറ്റൊരു പ്രൊഡക്ഷന്‍ ഹൌസ് നിര്‍മ്മാണമേറ്റെടുത്തതായി സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
 
ആര്‍ എസ് വിമല്‍ മുമ്പ് വെളിപ്പെടുത്തിയത് ഇത് ഒരു 300 കോടി രൂപയുടെ പ്രൊജക്ട് ആണെന്നാണ്. ആ ബജറ്റില്‍ ചിത്രം നടക്കുകയാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് വന്‍ നേട്ടമായിരിക്കും എന്ന് പറയാതെ വയ്യ. അങ്ങനെ വന്നാല്‍ 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴം മാത്രമായിരിക്കും ബജറ്റിന്‍റെ കാര്യത്തില്‍ കര്‍ണന് മുമ്പില്‍.
 
ഏറെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ആര്‍ എസ് വിമല്‍ മഹാഭാരതത്തെ അടിസ്ഥാനമാക്കി കര്‍ണന്‍ എന്ന തിരക്കഥ തയ്യാറാക്കിയത്. കുരുക്ഷേത്രയുദ്ധമാണ് ഈ പ്രൊജക്ടിന്‍റെ ഹൈലൈറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

അടുത്ത ലേഖനം
Show comments