Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; നായകന്‍ ദിലീപല്ല, പൃഥ്വിരാജ് !

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; നായകന്‍ ദിലീപല്ല, പൃഥ്വിരാജ് !
, ശനി, 21 ഒക്‌ടോബര്‍ 2017 (15:39 IST)
ഇക്കഴിഞ്ഞ ദിവസം ഒരു ടി വി ചാനലിന് കലാഭവന്‍ ഷാജോണ്‍ നല്‍കിയ അഭിമുഖം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചില ന്യൂസ് ചാനലുകള്‍ അത് രാത്രിചര്‍ച്ച ആക്കുകയും ചെയ്തു.
 
ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാന്‍ എടുത്ത തീരുമാനം പൃഥ്വിരാജിനെ പ്രീണിപ്പിക്കാനായി മമ്മൂട്ടി കൈക്കൊണ്ടതല്ലെന്നും ആ തീരുമാനം എല്ലാവരുമായി ആലോചിച്ചതിന് ശേഷമായിരുന്നെന്നുമാണ് ഷാജോണ്‍ വെളിപ്പെടുത്തിയത്. മാത്രമല്ല, ആ തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നതായും ഷാജോണ്‍ തുറന്നടിച്ചിരുന്നു.
 
എന്തായാലും ഷാജോണ്‍ വാര്‍ത്തകളില്‍ നിന്ന് മാറുന്നില്ല. പുതിയ വിവരം, പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും എന്നാണ്. ഒരു ഫാമിലി ത്രില്ലര്‍ ആയിരിക്കും ഈ സിനിമ.
 
ഏറെക്കാലം മുമ്പാണ് ഷാജോണ്‍ ഒരു കഥ പൃഥ്വിയോട് പറയുന്നത്. പൃഥ്വി പച്ചക്കൊടി കാണിച്ചതോടെ ഷാജോണ്‍ സ്ക്രിപ്റ്റിംഗിലേക്ക് കടക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉര്‍വ്വശി ഒരുങ്ങുന്നു... മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ !