Webdunia - Bharat's app for daily news and videos

Install App

പ്രശ്നം ഗുരുതരം! ബാഹുബലിക്കൊപ്പം അഭിനയിക്കാൻ സമ്മതമല്ലെന്ന് നായികമാർ!

ബാഹുബലി ഹിറ്റായിട്ടും പ്രഭാസിന് നായികമാരെ കിട്ടുന്നില്ല!

Webdunia
ശനി, 6 മെയ് 2017 (12:25 IST)
ഇന്ത്യൻ സിനിമയുടെ തന്നെ തലവര മാറ്റിയ ചിത്രമാണ് ബാഹുബലി. രാജമൗലിയുടെയും പ്രഭാസിന്റേയും അനുഷ്കയുടെയും കരിയർ ടോപ്പായി മാറിയിരിക്കുകയാണ് ചിത്രം. ബാഹുബലിയിൽ അഭിനയിച്ച അഞ്ചു വർഷം പ്രഭാസ് മറ്റ് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിരുന്നില്ല.
 
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് പുതിയ ചിത്രത്തിൽ കരാർ ഒപ്പിടുകയും അഭിനയിച്ച് തുടങ്ങുകയും ചെയ്തു. എന്നാൽ, ബാഹുബലിക്ക് മുമ്പ് എന്തായിരുന്നോ പ്രഭാസിന്റെ അവസ്ഥ അതുതന്നെയാണ് ഇപ്പോഴും എന്നാണ് റിപ്പോർട്ടുകൾ. 
 
പ്രഭാസിന് ഭയങ്കര നീളമാണെന്ന് കാരണം പറഞ്ഞാണ് നായികമാര്‍ ബാഹുബലിക്ക് മുമ്പ് താരത്തെ മാറ്റി നിർത്തിയത്. ബാഹുബലി ഹിറ്റായതോടെ താരത്തോടൊപ്പം അഭിനയിക്കാൻ നായികമാർ പറന്നെത്തുമെന്നാണ് സംവിധായകർ കരുതിയത്. എന്നാൽ അതെല്ലാം തലകീഴായി മാറിയിരിക്കുകയാണ്. 
 
സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കുന്നത് കൊണ്ട് സംവിധായകൻ ബോളിവുഡ് നടിമാരെ ചെന്നുകണ്ടു. കത്രീന കൈഫ്, ശ്രദ്ധ കപൂര്‍, പരിണീത ചോപ്ര എന്നിവരെ സാഹോ എന്ന ചിത്രത്തില്‍ പ്രഭാസിനെ നായികായാകാന്‍ വേണ്ടി ക്ഷണിച്ചു. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ് മൂവരും പിന്മാറുകയായിരുന്നുവത്രെ. ബോളിവുഡ് നടിമാര്‍ക്ക് നീളമല്ല പ്രശ്‌നം, ഇമേജാണ്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments