Webdunia - Bharat's app for daily news and videos

Install App

പ്രിയദര്‍ശന് ഇനി ഒരു സ്വപ്നമുണ്ട്, ആരും പ്രതീക്ഷിക്കാത്ത ഒരു സ്വപ്നം!

മനോഹരികളായ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്, ലിസി തിരിച്ചു വരുമെന്ന് കരുതുന്നു: പ്രിയദര്‍ശന്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (10:25 IST)
മലയാള സിനിമയിലെ ബെസ്റ്റ് കപ്പിള്‍സില്‍ ഒന്നായിരുന്നു പ്രിയദര്‍ശന്‍ - ലിസി. എന്നാല്‍, അടുത്തിടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. പിരിഞ്ഞെങ്കിലും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ തന്നെയാണെന്ന് പ്രിയദര്‍ശന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പിരിഞ്ഞതിന്റെ നഷ്ടബോധത്തില്‍ നിന്നും കരകയറിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
 
ലിസിയുടെ ഓര്‍മകളില്‍ തന്നെയാണ് പ്രിയദര്‍ശന്‍ എന്ന് സംവിധായകന്റെ ഒടുവിലത്തെ അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലും പ്രിയദര്‍ശന്‍ സംസാരിക്കുന്നത് ലിസിയെ കുറിച്ചും ലിസിയോടുണ്ടായിരുന്ന പ്രണയത്തെ കുറിച്ചുമാണ്. 
 
ലിസിയല്ലാതെ എന്റെ ജീവിതത്തില്‍ ഇനി മറ്റൊരു പെണ്ണില്ല. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ലിസിയെ പ്രണയിച്ചു തുടങ്ങിയത്. ഇക്കാര്യം ഒരിക്കല്‍ ഞാന്‍ ലിസിയോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. വിവാഹ ശേഷം അമ്മുവിന്റെ മുഖം കണ്ടതിന് ശേഷമാണ് ഞാന്‍ ലിസിയുമായി അഗാധ പ്രണയത്തിലായത്. - പ്രിയദര്‍ശന്‍ പറയുന്നു.
 
1990 കളില്‍ സിനിമയിലുണ്ടായിരുന്ന മനോഹരികളായ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അന്തസ്സായിട്ട് പറയാം, എന്നെ കുറിച്ച് ഒരപവാദവും ഒരു പത്രവും ഇന്നുവരെ വന്നിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. തന്റെ മനസ്സില്‍ ഇനിയും ഒരു സ്വപ്‌നമുണ്ടെന്നും അത് വേര്‍പിരിഞ്ഞ തന്റെ ഭാര്യ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിയ്ക്കുന്ന വീടാണെന്നും പ്രിയന്‍ പറയുന്നു. രണ്ടുപേരുടെയും ഈഗോയില്‍ അവസാനിച്ചതാണ് എല്ലാമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നുണ്ട്.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതിന് പിന്നാലെ യോഗം വിളിച്ച് നാറ്റോ

നേപ്പാളിൽ പുതിയ പാർട്ടിയുമായി ജെൻ സീ, നേതൃസ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ?, ഇടക്കാല നേതാവായേക്കും

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു

ഇസ്രായേല്‍ അതിരുകടന്നതില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ അമര്‍ഷം, ഒറ്റപ്പെട്ട് നെതന്യാഹു, ഇസ്രായേലിന്റെ തീരുമാനമെന്ന് കൈകഴുകി ട്രംപ്

Israel Attack Yemen: യെമനിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ, ജനവാസകേന്ദ്രങ്ങളിലടക്കം ആക്രമണം ,35 പേർ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments