Webdunia - Bharat's app for daily news and videos

Install App

ബാഹുബലിക്ക് തകർക്കാൻ പറ്റാതെ പോയ ആ റെക്കോർഡ് ആരുടേത്?

ബാഹുബലിക്കും തൊടാൻ കഴിഞ്ഞില്ല!...

Webdunia
ചൊവ്വ, 2 മെയ് 2017 (14:15 IST)
ഇതുവരെയുള്ള ചരിത്രങ്ങൾ എല്ലാം തകർത്തെറിഞ്ഞുകൊണ്ടാണ് രാജമൗലിയുടെ ബാഹുബലി 2 മുന്നേറ്റം നടത്തുന്നത്. അഞ്ച് ദിവസം കൊണ്ട് 625 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമ മുഴുവൻ ബാഹുബലിയുടെ തേരോട്ടത്തിൽ അന്തംവിട്ടിരിക്കുകയാണ്.
 
സൽമാൻ ഖാന്റേയും ആമിർ ഖാന്റെയും റെക്കോർഡുകൾ തകർത്ത ബാഹുബലിക്ക് മറികടക്കാൻ പറ്റാതെ പോയ ഒരു റെക്കോർഡ് ഉണ്ട്. ബോളിവുഡില്‍ നിന്നുമാണ് ആ റെക്കോർഡു‌ള്ളത്. സാക്ഷാൽ ഷാരൂഖ് ഖാന്റെ റെക്കോർഡ് ആണ് ബാഹുബലിക്ക് പൊട്ടിക്കാൻ പറ്റാതെ പോയത്. 
 
ഹിന്ദിയില്‍ ആദ്യ ദിനം ആമിര്‍ ഖാന്റെ ദംഗലിന്റെയും സല്‍മാന്‍ ഖാന്റെ സുല്‍ത്താന്റെയും റെക്കോര്‍ഡുകള്‍ മറികടന്ന സിനിമക്ക് ഷാരുഖ് ഖാന്റെ സിനിമയുടെ അടുത്ത് എത്താന്‍ മാത്രമെ കഴിഞ്ഞുള്ളു. ഫാര ഖാന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ' ഹാപ്പി ന്യൂയര്‍' എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്റെ അയലത്തെത്താൻ മാത്രമേ ബാഹുബലിക്ക് കഴിഞ്ഞുള്ളു.
 
ആദ്യ ദിനം തന്നെ 45 കോടിയായിരുന്നു ' ഹാപ്പി ന്യൂയര്‍' നേടിയത്. സിനിമ റിലീസായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അതിനെ മറികടക്കാന്‍ മറ്റ് സിനിമകള്‍ക്ക് സാധിച്ചില്ല. ഇപ്പോൾ ബാഹുബലിക്കും അതിന് കഴിയാതെ വന്നിരിക്കുകയാണ്. ആദ്യ ദിനത്തില്‍ ഹിന്ദിയില്‍ നിന്നും 41 കോടിയാണ് ബാഹുബലി നേടിയത്. മറ്റു ഭാഷകളില്‍ നിന്നുമായി 121 കോടിയാണ് സിനിമ സ്വന്തമാക്കിയത്.  

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

അടുത്ത ലേഖനം
Show comments