ബാഹുബലി രണ്ടാം ഭാഗം 1000 കോടിയും കടന്ന് കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു വിജയം ഉണ്ടായിട്ടില്ല. ലോകം മുഴുവന്‍ ഇപ്പോള്‍ ബാഹുബലിയെക്കുറിച്ച് സംസാരിക്കുന്നു. അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ഒപ്പം, ബാഹുബലിയായി അഭിനയിച്ച പ്രഭാസിനും ഭല്ലാലദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബാട്ടിക്കും അഭിമാനിക്കാം.
എന്നാല്‍ പ്രഭാസിനെയും റാണയെയുമല്ല നായകനും പ്രതിനായകനുമായി ആദ്യം സംവിധായകന്‍ രാജമൌലി ആലോചിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. അത് യഥാക്രമം ഹൃത്വിക് റോഷനും ജോണ്‍ ഏബ്രഹാമുമായിരുന്നു.
എന്നാല്‍ വര്‍ഷങ്ങളോളം ഒരു പ്രൊജക്ടിനുമാത്രമായി നല്‍കാന്‍ ഹൃത്വിക് റോഷനും ജോണ്‍ ഏബ്രഹാമിനും ഡേറ്റില്ലായിരുന്നു. മാത്രമല്ല, ഇത്രയും വലിയ വിജയവും സംസാരവിഷയവുമായി ബാഹുബലി മാറുമെന്ന കാര്യവും ഒരുപക്ഷേ ബോളിവുഡിലെ ഈ സൂപ്പര്‍താരങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
എന്തായാലും ഇന്ന് ഹൃത്വിക്കിനെക്കാളും ജോണ്‍ ഏബ്രഹാമിനെക്കാളും ശ്രദ്ധ നേടുന്ന താരങ്ങളായി ബാഹുബലി സീരീസിലൂടെ പ്രഭാസും റാണയും മറിക്കഴിഞ്ഞു. രാജമൌലിയുടെ അടുത്ത പ്രൊജക്ടുകളെങ്കിലും വേണ്ടെന്നുവയ്ക്കാതിരിക്കാനുള്ള ബുദ്ധി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കാം.