Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിച്ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞു - അത് എന്‍റെ മാത്രം പരാജയം!

മമ്മൂട്ടിച്ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞു - അത് എന്‍റെ മാത്രം പരാജയം!
, ചൊവ്വ, 13 ജൂണ്‍ 2017 (15:51 IST)
എല്ലാ സിനിമകളും വന്‍ വിജയമാകണമെന്ന ആഗ്രഹത്തോടെയാണ് അവയുടെ അണിയറ പ്രവര്‍ത്തകര്‍ ജോലികള്‍ ആരംഭിക്കുന്നത്. എന്നാല്‍ റിലീസാകുമ്പോള്‍ ഓരോ സിനിമയ്ക്കും ഓരോ വിധിയാണ്. ചിലത് വന്‍ വിജയമാകുന്നു. ചിലവ കഷ്ടിച്ച് രക്ഷപ്പെടുന്നു. ചില സിനിമകള്‍ വമ്പന്‍ ബോക്സോഫീസ് ദുരന്തങ്ങളായി മാറുന്നു.
 
മമ്മൂട്ടിയുടെ ഒരു പരാജയ ചിത്രമാണ് ‘അച്ഛാദിന്‍’. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി മാര്‍ത്താണ്ഡന്‍ ഒരുക്കിയ ചിത്രമായിരുന്നു അത്. വലിയ പ്രതീക്ഷയുണര്‍ത്തിയെത്തിയ സിനിമ തിയേറ്ററുകളില്‍ വലിയ പരാജയമായി മാറി. മോശം തിരക്കഥയായിരുന്നു ചിത്രത്തിന്‍റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. 2015 ജൂലൈ 17നാണ് അച്ഛാദിന്‍ പ്രദര്‍ശനത്തിനെത്തിയത്.
 
“അച്ഛാദിന്‍ ഉദ്ദേശിച്ച നിലയില്‍ വരാത്തതിന്‍റെ കാരണം ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വിജയവും പരാജയവും സിനിമയില്‍ സര്‍വ്വ സാധാരണമാണ്. പരാജയപ്പെടണമെന്ന് കരുതി ആരും ഒരു സിനിമ ചെയ്യില്ല. അച്ഛാദിനിന്‍റെ പരാജയം എന്‍റെ മാത്രം പരാജയമെന്ന നിലയില്‍ കാണാനാണ് ഇഷ്ടം. ആ ചിത്രത്തിലെ ക്രൂവിന്‍റെയോ കാസ്റ്റിന്‍റെയോ പരാജയമായി കാണുന്നില്ല. പരാജയം ചിലപ്പോള്‍ സംഭവിച്ചുപോകുന്നതാണ്. അത് ഞാന്‍ ഏറ്റെടുക്കുന്നു” - ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അന്ന് മാര്‍ത്താണ്ഡന്‍ വ്യക്തമാക്കിയിരുന്നു. 
 
ബാഹുബലി, ബജ്‌രംഗി ബായിജാന്‍ തുടങ്ങിയ വമ്പന്‍ അന്യഭാഷാ ചിത്രങ്ങളോട് മത്സരിക്കേണ്ടിവന്നതും അച്ഛാദിന്‍ പരാജയപ്പെടാന്‍ കാരണമായി. 
 
ആ പരാജയത്തിന് ഒരു വര്‍ഷം പോലും തികയും മുമ്പേ മലയാള സിനിമയില്‍ മിന്നുന്ന വിജയം സമ്മാനിക്കാനും മാര്‍ത്താണ്ഡന് കഴിഞ്ഞു. ‘പാവാട’ എന്ന ചിത്രത്തിലൂടെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്ടെന്നൊരു സിനിമ വേണം, ഉടന്‍ വന്നു സംവിധായകന്‍റെ മാജിക്; അഴിമതിക്കാരനായ പൊലീസുകാരനായി മമ്മൂട്ടി!