മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു! - ബോക്സ് ഓഫീസ് പ്രകമ്പനം കൊള്ളും!

മോഹന്‍ലാലും പ്രണവും ചെയ്തു! പക്ഷേ മമ്മൂട്ടിയും ദുല്‍ഖറും ഇനിയും വൈകിക്കുന്നതെന്തിന്?

Webdunia
ശനി, 22 ജൂലൈ 2017 (11:33 IST)
മലയാള സിനിമയിലെ താരരാജക്കന്മാരും മക്കളും ആരൊക്കെയെന്ന ചോദ്യത്തില്‍ ആദ്യത്തെ ഉത്തരം മമ്മൂട്ടി - ദുല്‍ഖര്‍, മോഹന്‍ലാല്‍ - പ്രണവ് എന്നായിരിക്കും. നായകനായി പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത് ഇപ്പോള്‍ ആണെങ്കിലും മോഹന്‍ലാലിനൊപ്പം നേരത്തേ അഭിനയിച്ചിട്ടുണ്ട്. ഒന്നാമന്‍  എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
 
എന്നാല്‍, ദുല്‍ഖര്‍ സിനിമയില്‍ വന്നിട്ട് ഇത്രയും കാലമായെങ്കിലും ഇതുവരെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടില്ല. ഇക്കയും കുഞ്ഞിക്കയും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. ഇരുവരും ഒന്നിക്കുമെന്ന തരത്തില്‍ നേരത്തേയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാപ്പിച്ചിയോടൊപ്പമുള്ള ഒരു സിനിമ തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് ദുല്‍ഖര്‍ മുമ്പും പറഞ്ഞിരുന്നു. 
 
ഇപ്പോഴിതാ, ഇരുവരും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒന്നിച്ചൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍ എന്നാണ് സൂചന. കഥ പറയാന്‍ വരുന്നവരുടെ അടുത്ത് അതിന് പറ്റിയ കഥകള്‍ നോക്കണമെന്നും പറയുന്നതായി മമ്മുട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇരുവരും ഒന്നിക്കുന്നതിനായി ദുല്‍ഖറും കഥ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 
 
എന്നാല്‍ ഇരുവരും അടുത്ത് തന്നെ ഒന്നിച്ച് സിനിമയില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. ഇരുവരേയും ഒന്നിച്ച് സ്ക്രീനില്‍ കാണാന്‍ കഴിയുന്നത് ആരാധകരുടെ സ്വപനമാണെന്ന് പറയാം. അതിനുള്ള ഭാഗ്യം ഏത് സംവിധായകനാണ് ലഭിക്കുക എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. അതാരായിരുന്നാലും എപ്പോഴായാലും ബോക്സ് ഓഫീസില്‍ പ്രകമ്പനം കൊള്ളിക്കാന്‍ തന്നെയാകും ആ വരവെന്ന് ഉറപ്പിക്കാം.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments