Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ഓണച്ചിത്രം - ഒരിടത്തൊരു രാജകുമാരന്‍ !

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (17:42 IST)
മമ്മൂട്ടിയുടെ ഓണച്ചിത്രത്തിന് പേരായി. ‘ഒരിടത്തൊരു രാജകുമാരന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്‍ല കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശെഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
 
ദീപ്തി സതിയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
രതീഷ് രവി തിരക്കഥയെഴുതുന്ന ഒരിടത്തൊരു രാജകുമാരനില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.
 
ഒടുവിലാന്‍: ‘ഒരിടത്തൊരു രാജകുമാരന്‍’ എന്ന പേരില്‍ പുതുമയൊന്നുമില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. പാവം പാവം രാജകുമാരന്‍, പണ്ടുപണ്ടൊരു രാജകുമാരി, ദില്ലിവാല രാജകുമാരന്‍, ഒരിടത്തൊരു പോസ്റ്റുമാന്‍ തുടങ്ങിയ സിനിമകള്‍ മലയാളത്തില്‍ മുമ്പിറങ്ങിയിട്ടുള്ളതുകൊണ്ടാവാം.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments