Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ പ്രായത്തെ എന്തിന് പറയുന്നു? മരണം വരെ അഭിനയിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട് !

ഇതാണോ മലയാളികളുടെ സംസ്കാരം? - ആഞ്ഞടിച്ച് സുരേഷ് കുമാര്‍

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (14:42 IST)
മലയാള സിനിമയില്‍ ഇപ്പോള്‍ ഒരു കരിനിഴല്‍ വീണിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമ മേഖലയില്‍ ഉള്ളവര്‍ പെട്ടിരിക്കുകയാണ്. ദിലീപ് വിഷയത്തില്‍ താരത്തിന് പിന്തുണയുമായ് എത്തിയവരില്‍ ഒരാളാണ് നിര്‍മാതാവ് സുരേഷ് കുമാര്‍. 
 
ദിലീപ് കേസില്‍ കാവ്യക്ക് പങ്കുണ്ടോ? താരസംഘടനയായ അമ്മ പിരിച്ചുവിടണം, തല’മൂത്ത’ നടന്മാര്‍ ഇപ്പോഴും അഭിനയിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. ഇതിനെല്ലാം ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് കുമാര്‍.
 
സോഷ്യല്‍ മീഡിയകളില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അടച്ചാക്ഷേപിക്കുന്ന പോസ്റ്റുകള്‍ വരുന്നുണ്ട്. അവരുടെ പ്രായമായിരുന്നു ഇത്തരക്കാര്‍ക്ക് പ്രശ്നം. 65 വയസ്സായ നടനാണ് മമ്മൂട്ടിയെന്ന് വരെ പറഞ്ഞു. ഇങ്ങനെ പറയുന്ന മലയാളികള്‍ക്ക് വിവേകമില്ലേ എന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. എന്തിനാണ് പ്രായത്തെ കുറ്റപ്പെടുത്തുന്നത്. ഒരു നടന് എത്ര വയസ്സായാലും മരണം വരെ അഭിനയിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്ന് നിര്‍മാതാവ് പറയുന്നു. അഭിനയത്തിന് പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും താരം പറയുന്നു.
 
ദിലീപ് വിഷയത്തില്‍ താരത്തെ വിറ്റ് കാശാക്കുകയായിരുന്നു ചാനലുകാര്‍ ചെയ്തത്. ചര്‍ച്ചകള്‍ വരെ അതിനുദാഹരണമാണ്. സമൂഹത്തിന് വേണ്ടി എത്രയോ നല്ല കാര്യങ്ങള്‍ ദിലീപ് ചെയ്തിട്ടുണ്ട്. അതൊന്നും ആരും കാണുന്നില്ല.  ഒരു ബ്ലാക്മാര്‍ക്ക് വീണപ്പോള്‍ അതൊരു വലിയ കാര്യമാക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും സുരേഷ് കുമാര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു.
 
ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വെറുതേവിട്ടില്ല. വ്യക്തിപരമായ പല കാര്യങ്ങളും ചികഞ്ഞുകൊണ്ടു വന്നു. ഭാര്യയെപ്പറ്റി, അമ്മയെപ്പറ്റി, മകളെപ്പറ്റി...അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ പലരും പറഞ്ഞു. ഇതാണോ മലയാളികളുടെ സംസ്കാരമെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments