Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി യോദ്ധാവ്, അണിയറയില്‍ ഒരുങ്ങുന്നത് ഒരു ബിഗ് ബജറ്റ് ചിത്രം!

പ്രിഥ്വിരാജിന്റെ കര്‍‌ണന് ഈ മമ്മൂട്ടി ചിത്രവുമായുള്ള ബന്ധമെന്ത്?

മമ്മൂട്ടി യോദ്ധാവ്, അണിയറയില്‍ ഒരുങ്ങുന്നത് ഒരു ബിഗ് ബജറ്റ് ചിത്രം!
, തിങ്കള്‍, 10 ജൂലൈ 2017 (09:15 IST)
മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത് ‘കര്‍ണന്മാരെ’ കാണാനാണ്. മമ്മൂട്ടിയുടെ കര്‍ണനും പ്രിഥ്വിരാജിന്റെ കര്‍ണനും. കര്‍ണന്മാര്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ രണ്ട് ടീമും ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. എന്നാല്‍, കര്‍ണന്‍ എത്തുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം എത്തും.
 
മെഗാസ്റ്റാറിനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മാമാങ്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മമ്മൂട്ടി ഇത്തവണ എത്തുന്നത്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലെ ചരിത്രത്തിന് പ്രധാന്യം നല്‍കുന്ന ചിത്രമാകും ഇതും എന്നാണ് റിപ്പോര്‍ട്ടുകള്‍ .
 
ഈ ചിത്രത്തിന് പ്രിഥ്വിരാജിന്റെ കര്‍ണനുമായി ഒരു ചെറുതല്ലാത്ത ഒരു വലിയ് ബന്ധമുണ്ട്. പ്രിഥ്വിയുടെ കർണൻ നിർമ്മിക്കാനിരുന്ന വേണു ഇല്ലംപള്ളി തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഈ ചിത്രവും ഒരുങ്ങുന്നത്. നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിയുടെതായി ഇറങ്ങാനുള്ളത്.
 
ഉദയകൃഷ്ണ എഴുതുന്ന മാസ്റ്റര്‍പ്പീസ്, 7th ഡേ സംവിധായകന്‍ ഒരുക്കുന്ന പേരിടാത്ത ചിത്രം, നാഷണല്‍ അവാര്‍ഡ് ജേതാവ് റാം ഒരുക്കുന്ന തമിഴ് ചിത്രം പേരന്‍പ്, എഴുത്തുകാരന്‍ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചന്‍, സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എഴുത്തുന്ന രാജ 2, സേതുരാമയ്യര്‍ CBI പരമ്പരയിലെ അഞ്ചാം ഭാഗം എന്നിവയാണ് മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്യാനിന്‍റെ സിനിമാ ലോഞ്ചിങ്ങിന് എന്തുകൊണ്ട് എത്തിയില്ല? വിനീതിന്റെ മറുപടി ആരേയും ചിരിപ്പിക്കും!