Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു, ബോക്സോഫീസ് ഇളക്കിമറിക്കാന്‍ ഡെറിക് അബ്രഹാം എത്തുന്നു!

അബ്രഹാമിന്റെ സന്തതികളുമായി മമ്മൂട്ടി എത്തുന്നു!

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (17:23 IST)
മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗ്രേറ്റ് ഫാദര്‍ എന്ന ബംബര്‍ ഹിറ്റിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹനീഫ് അദേനി സംവിധായകനായിട്ടല്ല തിരക്കഥകൃത്തായിട്ടാണ് എത്തുന്നത്. 
 
ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. 22 വര്‍ഷം സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ച ഷാജിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. കസബ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി കാക്കിയണിയുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 
 
ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ‘ഒരു പൊലീസ് കഥ’ എന്ന ടാഗ്‌ലൈനോടു കൂടി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് മമ്മൂട്ടിയുടെതെന്ന് ഹനീഫ് അദേനി പറയുന്നു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു

കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റില്‍

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments