മരണമാസ് ഗെറ്റപ്പിൽ മമ്മൂട്ടി!
മാസായി മമ്മൂട്ടി, കിടിലൻ ഗെറ്റപ്പിൽ സ്ട്രീറ്റ് ലൈറ്റ് തമിഴ് പോസ്റ്റർ
മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി. തോക്കുമേന്തി നിൽക്കുന്ന മമ്മൂട്ടിയണ്ടെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററുകളില്‍ ഒന്നിന്റെ മലയാളം പതിപ്പ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്.നവാഗതനായ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്.
ചിത്രത്തിൽ മമ്മൂട്ടി അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഒരു ക്രൈം അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ഒരു മുഴുവന്‍ സമയ ക്യാരക്ടറല്ല. ക്ലൈമാക്സിനോട് അടുത്തായിരിക്കും മമ്മൂട്ടിയുടെ രംഗപ്രവേശം എന്നും സൂചനയുണ്ട്.
മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കഥ അത്രയേറെ ആകര്‍ഷിച്ചതുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ മമ്മൂട്ടി തയ്യാറായതത്രേ. ലോ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ വന്‍ വിജയമാകുമെന്നാണ് സിനിമ ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്.
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.