Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളികളുടെ മനം കവര്‍ന്ന വിനോദും കൂട്ടുകാരും വീണ്ടും എത്തുന്നു!

പ്രണയത്തില്‍ നിറഞ്ഞാടിയ ‘തട്ടത്തിന്‍ മറയത്ത്’ ടീം വീണ്ടും, നിങ്ങള്‍ കാത്തിരുന്നത് നിങ്ങള്‍ക്കരികിലേക്ക്!

മലയാളികളുടെ മനം കവര്‍ന്ന വിനോദും കൂട്ടുകാരും വീണ്ടും എത്തുന്നു!
, ശനി, 8 ജൂലൈ 2017 (08:52 IST)
ജൂലൈ 6, 2012ന് റിലീസായ വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍മറയത്ത്' എന്ന ചിത്രം അനേകം കലാകാരന്മാര്‍ക്ക് വഴിത്തിരിവായ ചിത്രമാണ്, പ്രത്യേകിച്ചും നിവിന്‍പോളിക്കും അജുവര്‍ഗ്ഗീസിനും. വളരെ ഫ്രഷ് ആയ ഒരു പ്രണയചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്.
 
‘തട്ടത്തിന്‍ മറയത്ത്’ ഒരു ഫീല്‍ഗുഡ് മൂവിയാണ്. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരു ചെക്കന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. നല്ല അടിപൊളിയായി വിനോദും ആയിഷയും പ്രണയിച്ചപ്പോള്‍ കൂട്ടുകാര്‍ അതങ്ങ് ആഘോഷിച്ചു. ഏതൊരു സാമ്പ്രദായിക പ്രണയചിത്രത്തെയും പോലെ തട്ടത്തില്‍ മറയത്തും കൃത്യമായ അളവ് നിയമങ്ങള്‍ പാലിച്ചായിരുന്നു വിനോദും ആയിഷയും മലയാളികളുടെ നെഞ്ചിലേക്ക് ഇടിച്ചു കയറിയത്.
 
ചിത്രത്തിന്റെ അഞ്ചാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം അജു വര്‍ഗീസ് ഫേസ്ബുക്കില്‍ എത്തിയത്. ഉടന്‍തന്നെ 'തട്ടത്തിന്‍മറയ'ത്തിന്റെ ടീം മറ്റൊരു സന്തോഷവാര്‍ത്തയുമായി ആരാധകസമക്ഷം എത്തുമെന്ന് അജുവര്‍ഗ്ഗീസ് അറിയിച്ചിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമായിരിക്കാം എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തെറ്റാണത്‘ - ദുല്‍ഖര്‍ തുറന്നടിക്കുന്നു!