മലയാള സിനിമയിലേക്ക് ഇനിയെന്ന് ? ഭാവന പറയുന്നു !

Webdunia
ശനി, 4 മെയ് 2019 (17:00 IST)
മലയാള സിനിമയിലേക്ക് ഇനിയെന്ന് മടങ്ങി വരും, ആരാധകർ ഭാവനയോട് ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ആദം ജോണിന് ശേഷം മലയാള സിനിമയിൽ ഭാവൻ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. 
 
‘മലയാളത്തിൽ നിന്നും നല്ല ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. പക്ഷേ ആദം ജോണിന് ശേഷം ഒരു മലയാള സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയിൽ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകൾ ഉണ്ട് ഇത് പൂർത്തിയാക്കിയ ശേഷം മാത്രമേ മലയാള സിനിമ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കൂ. ഭാവന പറഞ്ഞു. 
 
തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് നന്ദി പറയാനും ഭാവന മടിച്ചില്ല. നേരിട്ട് കണ്ടിട്ടില്ലാത്തവർപോലും വലിയ സ്നേഹവും പിന്തുണയുമാണ് നൽകുന്നത്. എല്ലാവരും അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സാധിക്കാറില്ല. പക്ഷേ നിങ്ങൾ ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഭാവന പറഞ്ഞു 
 
ഒരു അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആദ്യമായി നമ്മൾ എന്ന സിനിമയിൽ ക്യാമറക്ക് മുന്നിൽ നിന്ന അനുഭവവും ഭാവ ഓർത്തെടുക്കുന്നുണ്ട്. തമിഴ് ചിത്രമായ 96ന്റെ കന്നഡ റിമേക്കായ 99ൽ ജാനുവായി വേഷമിട്ടിരിക്കുന്നത് ഭാവനയാണ്. ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ ഹിറ്റായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments