Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഥികളെ സ്വീകരിക്കുക മയക്കുമരുന്ന് നൽകി, ഇന്ത്യയിലെ ഈ ഗ്രാമത്തെ കുറിച്ച് കേട്ടാൽ ആരും ഞെട്ടും !

അതിഥികളെ സ്വീകരിക്കുക മയക്കുമരുന്ന് നൽകി, ഇന്ത്യയിലെ ഈ ഗ്രാമത്തെ കുറിച്ച് കേട്ടാൽ ആരും ഞെട്ടും !
, ശനി, 4 മെയ് 2019 (15:05 IST)
ഓരോ ഗ്രാമങ്ങൾക്കും ഭൂപ്രകൃതികൊണ്ടും, ചിട്ടകൾകൊണ്ടും, ആളുകളുടെ പെരുമാറ്റം കൊണ്ടുമെല്ലാം ഓരോ സ്വഭാവമാണ് ഉണ്ടാവുക, ഇത്തരത്തിൽ പല തരത്തിൽ ജീവിതങ്ങൾ പുലരുന്ന ഗ്രാമങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇഷ്ടപ്പെട്ട അഥിതികളെ മയക്കുമരുന്ന് നൽകി സ്വീകരിക്കുന്ന ഒരു ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? 
 
വിദേശത്തൊന്നുമല്ല, ഇന്ത്യയിലെ ഒരു ഗ്രാമത്തെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. രാജസ്ഥാനിൽ ബിഷ്ണോയ് ഗ്രാമക്കാർ അഥിതികളെ സ്സ്നേഹത്തോടെ സ്വീകരിക്കുന്നത് കറുപ്പ് നൽകിയാണത്രേ. ഈ ഗ്രാമത്തിൽ ചെന്നാൽ കറുപ്പ് ലഭിക്കും എന്നാണ് ചിന്ത എങ്കിൽ അതും വേണ്ട. നമ്മുടെ കോഴിക്കോട്ടുകാരെപ്പോലെ അഥിതികളെ സൽക്കരിക്കുന്നവരൊഒന്നുമല്ല ഈ ഗ്രാമക്കാർ.
 
അങ്ങനെയൊന്നും അതിഥികളെ സ്വീകരിക്കില്ല ബിഷ്ണോയി ഗ്രാമക്കാർ. ഗ്രാമവാസികൾക്ക് ഇഷ്ടവും ബഹുമാനവും തോന്നുന്ന അതിഥികൾക്ക് മാത്രമേ സൽക്കാരം നൽകൂ. വീട്ടിലേക്ക് സന്തോഷപൂർവം സ്വീകരിച്ചിരുത്തി കറുപ്പിട്ട് പ്രത്യേക രീതിയിൽ അരിച്ചെടുത്ത പാനീയമാണ് അതിഥികൾക്ക് നൽകുക.
 
കറുപ്പിനെ ഒരു മയക്കുമരുന്നായല്ല പവിത്രമായ ഒന്നായാണ് ഈ ഗ്രാമക്കാർ കാണുന്നത്. സ്വയം നിയമസംഹിതയുണ്ട് ഈ ഗ്രാമത്തിന്. 29 നിയമങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം എന്നാണ് ഈ ഗ്രാമ വാസികളുടെ വിശ്വാസം. ഈ നിയമ,ങ്ങളുടെ അടിസ്ഥാനത്തിലാണ് ബിഷ്ണോയി ഗ്രാമത്തിൽ ജീവിതം പുലരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോയിംഗ് 737 വിമാനം ലാൻഡിംഗിനിടെ നദിയിലേക്ക് പതിച്ചു