മലയാള സിനിമയെടുക്കുന്നതും ട്രെയിനിന് തലവയ്ക്കുന്നതും ഒരുപോലെ; ശ്രീശാന്തിന്‍റെ സിനിമയുടെ നിര്‍മ്മാതാവ് പൊട്ടിത്തെറിക്കുന്നു

Webdunia
ശനി, 22 ജൂലൈ 2017 (20:40 IST)
മലയാള സിനിമയെടുക്കുന്നതും ട്രെയിനിന് തലവയ്ക്കുന്നതും ഒരുപോലെയാണെന്ന് ശ്രീശാന്ത് നായകനായ ‘ടീം ഫൈവ്’ എന്ന സിനിമയുടെ നിര്‍മ്മാതാവ് രാജ് സഖറിയ. ഇനി മലയാളത്തില്‍ സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയില്ലെന്നും രാജ് സഖറിയ പറയുന്നു.
 
ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ ഭാഗത്തുനിന്ന് നിസഹകരണമുണ്ടായതായാണ് നിര്‍മ്മാതാവിന്‍റെ പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള മെമ്പര്‍ഷിപ്പാണെന്നും വി ഐ പി മെമ്പര്‍ഷിപ്പും തറ ടിക്കറ്റുമുണ്ടോയെന്ന് അറിയില്ലെന്നും രാജ് സഖറിയ പറയുന്നു.
 
മലയാള സിനിമയില്‍ ലോബിയിംഗ് ഉണ്ടെന്നും ചിലരുടെ സിനിമ മാത്രം നന്നായി ഓടിയാല്‍ മതിയെന്ന നിലപാട് ചിലര്‍ക്കുണ്ടെന്നും ടീം ഫൈവിന്‍റെ സംവിധായകന്‍ സുരേഷ് ഗോവിന്ദ് പറയുന്നു. 
 
വെള്ളിയാഴ്ച റിലീസായ സിനിമയ്ക്ക് തിയേറ്ററുകളില്‍ നല്ല പ്രതികരണമുണ്ടെങ്കിലും സിനിമ തിയേറ്ററുകളില്‍ എത്തിയ കാര്യം പോലും ആരും അറിയാത്ത രീതിയിലുള്ള മാര്‍ക്കറ്റിംഗ് ടീം ഫൈവിന് വിനയാകുകയാണ്. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments