മിയ ഖലീഫ മലയാളത്തിലേക്ക്? ഇനി വെറും 7 ദിവസം!

മിയ ഖലീഫ മലയാളത്തിലേക്ക് വരുമോ? - ഒമർ ലുലു വ്യക്തമാക്കുന്നു

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (09:33 IST)
ലോകോത്തര പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക് വരുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി ഒമർ നേരിട്ടെത്തി.
 
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
മിയ ഖലീഫ മലയാളത്തിലേക്ക് വരുമോ എന്ന് തുടങ്ങിയ സന്ദേശങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ് എന്റെ ഇൻബോക്സ്. ചങ്ക്സ് 2 ദ കൺക്ലൂഷൻ എന്ന സിനിമയിലേക്ക് മിയയെ എത്തിക്കുന്നതിനായി ഒരു ബോളിവുഡ് കമ്പനിയുമായി സംസാരിച്ചു. 
 
കമ്പനിയുമായി സംസാരിച്ച് ഞങ്ങൾ ഒരു ധാരണയിൽ എത്തി. ഒരു ആഴ്ചയ്ക്കകം അവർ മിയയുമായി സംസാരിച്ച് ഡേറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി അറിയിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. മലയാളത്തിലേക്കുള്ള മിയയുടെ അരങ്ങെറ്റത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാൻ ഒരാഴ്ച കൂടി കാത്തിരിക്കണം. ഇക്കാര്യത്തിൽ അവസാന സ്ഥിരീകരണത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
 
ചങ്ക്‌സിന്റെ തിരക്കഥ എഴുതിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. വരുന്ന ഓണത്തിനായിരിക്കും ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ തീയ്യറ്ററുകളിലേക്കെത്തുക. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍ തീയ്യറ്ററിലെത്തിയ ചങ്ക്സ് കോടികളാണ് ബോക്സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്.  
 
ആദ്യഭാഗത്തിലെ നായകനായ ബാലു വര്‍ഗിസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകനെന്നാണ് സൂചന. ലെബനീസിലാണ് ജനിച്ചതെങ്കിലും ഇരുപത്തിനാലുകാരിയായ മിയ ഖലീഫ 2000 മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. 2014 -15 വര്‍ഷത്തോടെയാണ് ഇവര്‍ പോണ്‍സ്റ്റാറായി മാറിയത്. ഹിജാബ് ധരിച്ചുകൊണ്ട് പോണ്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതിന് മിയയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments