Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖർ സൽമാൻ ചെയ്തതാണ് ചങ്കൂറ്റം: മീരാ വാസുദേവൻ

ദുൽഖർ സൽമാനെ വാനോളം പ്രശംസിച്ച് മീര

ദുൽഖർ സൽമാൻ ചെയ്തതാണ് ചങ്കൂറ്റം: മീരാ വാസുദേവൻ
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (18:00 IST)
സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിലെ ഇമ്രാൻ എന്ന കഥാപാത്രത്തെ ദുൽഖർ സൽമൻ മികച്ചതാക്കി. ചിത്രം കണ്ട നടി മീര വാസുദേവ് ദുൽഖറിനെ പ്രശംസകൾ കൊണ്ട് മൂടുകയാണ്. തന്റെ ഇമേജ് നോക്കാതെയാണ് ദുൽഖർ പറവയിൽ അഭിനയിച്ചതെന്നും ദുൽഖർ ചെയ്തത് ചങ്കൂറ്റമാണെന്നും മീര പറയുന്നു.
 
സിനിമയിൽ മുഴുവൻ ആ കഥാപാത്രം ഇല്ലെങ്കിലും വളരെ മനോഹരമായാണ് അദ്ദേഹം ഇമ്രാനെ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള താരപുത്രന്മാര്‍ മലയാള സിനിമയിലേക്ക് വരുമ്പോള്‍ പോസറ്റീവായ ചിലതാണ് സിനിമയ്ക്ക് ലഭിക്കുന്നതെന്നും മീര വാസുദേവ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. 
 
ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം വരവിനൊരുങ്ങുകയാണ് മീര. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര തിരിച്ചെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രണ്ടാമൂഴം എന്തായി?’ - ഇങ്ങനെ ചോദിക്കുന്നവര്‍ ജനുവരി 19 വരെ കാത്തിരിക്കൂ...